പൊതുമരാമത്ത് വകുപ്പില്‍ ഉന്നതര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക്ടിനും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനും സസ്പെന്‍ഷന്‍. ഓഫീസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെ തുടര്‍ന്നാണ് നടപടി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.23-03-23 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആര്‍ക്കിടെക്ട് വിംഗില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കിടെക്ട് വിംഗിലെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തിയിരുന്നു.