Untitled design 20240529 123338 0000

കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു. യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *