ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ പോലീസിന് വ്യാജ വിവരം നൽകിയെന്നു സംശയിക്കുന്ന പ്രതി നാരായണദാസ് നിരവധി കേസുകളിൽ പ്രതി. ഷീല സണ്ണിയുടെ കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് നാരായണദാസ്. എറണാകുളം സ്വദേശി അസ്‌ലമിന്റെ 27 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ മുൻപ്ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.നാരായണ ദാസിനെതിരെ ആൾമാറാട്ടം അടക്കം വേറെയും കേസുകൾ നിലവിലുണ്ട്.
ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്താണ് നാരായണദാസ് എന്നാണ് അന്വേഷണ റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് ഇയാളെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഈ മാസം 8 ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിരുന്നു,ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.