മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.സമുദായത്തിനകത്തും,സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും പി കെ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan