ഡെയ്‌ലി ന്യൂസ്

വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍.

ലോകം അതിവേഗം കുതിക്കുകയാണ്. മുന്നോട്ടു പായുന്ന സമയത്തെ മറികടക്കാന്‍ അതിവേഗം കുതിക്കുന്ന ലോകം. ഈ കുതിപ്പിനിടയില്‍ വാര്‍ത്തകളും വിശേഷങ്ങളും കൗതുകങ്ങളും വിനോദവും വിജ്ഞാനവും വായനാനുഭവവുമെല്ലാം കോര്‍ത്തിണക്കി മലയാളിക്കു സമ്മാനിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താജാലകമാണ് ഡെയ്‌ലി ന്യൂസ്.

തിരക്കിട്ട ജീവിതപ്പാച്ചിലിനിടയില്‍ വളരെ കുറച്ചു സമയം മാത്രമേ നമുക്കു മുന്നിലുള്ളൂ. പത്രക്കടലാസുകള്‍ക്കും ചാനല്‍പെട്ടികള്‍ക്കും മുന്നില്‍ ചടഞ്ഞുകൂടിയിരിക്കാന്‍ ആര്‍ക്കും സമയമില്ല. ലളിതമായ രണ്ടോ മൂന്നോ വാചകങ്ങളില്‍ സമഗ്രമായ വാര്‍ത്തയാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഒഴിവു വേളകളില്‍ കൈയിലെ ഫോണില്‍ തൊട്ടാല്‍ അതു കിട്ടണം. ഈ ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ട് 2017 നവംബറിലാണ് ഡെയ്‌ലി ന്യൂസ് ആരംഭിച്ചത്. മൊബൈല്‍ ഫോണില്‍ ഒറ്റ വിരല്‍സ്പര്‍ശത്തോടെ വിശ്വാസയോഗ്യമായ വാര്‍ത്താലോകമാണു ഡെയ്‌ലി ന്യൂസ് തുറന്നിട്ടത്.  ജനങ്ങളുടെ മാറുന്ന വായനാ അഭിരുചിക്കൊപ്പം ഡെയ്‌ലി ന്യൂസ് ഓണ്‍ലൈനിലൂടെ വളര്‍ന്നു.

കാച്ചിക്കുറുക്കിയ വാര്‍ത്തകള്‍തന്നെയാണ് മുഖ്യ ആകര്‍ഷണം. കാമ്പു മാത്രമുള്ള രണ്ടു വരി വാര്‍ത്ത. സമഗ്രമായ വാര്‍ത്തകള്‍. രാഷ്ട്രീയ, മത താല്‍പര്യങ്ങളോ പക്ഷപാതങ്ങളോ ഇല്ലാത്ത സ്വതന്ത്രമായ വാര്‍ത്തകള്‍. രാവിലെ പ്രഭാത വാര്‍ത്തകളും വൈകുന്നേരം സായാഹ്ന വാര്‍ത്തകളും. രണ്ടോ മൂന്നോ പത്രങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്നത്രയും വിശേഷങ്ങളുണ്ടെന്നാണ് പ്രമുഖരുടെ സാക്ഷ്യം. വാര്‍ത്തകള്‍ മാത്രമല്ല, വിനോദ, ആരോഗ്യ വിശേഷങ്ങളും തുടക്കംമുതലേ ഡെയ്‌ലി ന്യൂസിലുണ്ട്.

ഡെയ്‌ലി ന്യൂസ് ആദ്യ രണ്ടു മാസത്തിനകം വന്‍ ഹിറ്റായി. 2018 ജനുവരിയോടെ അനേകം വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ വന്‍ പ്രചാരം നേടി. ആറു മാസത്തിനകം സിനിമാ, സാഹിത്യ, സാംസ്‌കാരിക, സംരംഭക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും ഡെയ്‌ലി ന്യൂസ് വളര്‍ന്നു. ഡെയ്‌ലി ന്യൂസ് വാര്‍ത്തകള്‍ ചങ്ങാതിമാരുടേയും കുടുംബക്കാരുടേയും വാട്‌സ്ആപ് ഗൂപ്പുകളിലേക്ക് അനേകര്‍ ഫോര്‍വേഡ് ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മറുനാടന്‍ മലയാളികള്‍ മാത്രമല്ല, അറേബ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാമുള്ള പ്രവാസികളും ഡെയ്‌ലി ന്യൂസിനെ ഏറ്റെടുത്തു.

ടെക്‌സ്റ്റ് വാര്‍ത്തകള്‍ വായിക്കാന്‍ സാവകാശമില്ലാത്തവര്‍ക്കു 2019 ല്‍ വീഡിയോ ന്യൂസ്‌കൂടി ആരംഭിച്ചു. വാര്‍ത്ത കേള്‍ക്കാം, കാണാം. യാത്രക്കിടയിലും ജോലിക്കിടയിലുമെല്ലാം ഡെയ്‌ലി ന്യൂസ് വീഡിയോ പതിനായിരങ്ങള്‍ക്കു വാര്‍ത്താവിശേഷങ്ങള്‍ പറയുന്ന കൂട്ടുകാരിയായി. ഏറ്റവും പുതിയ വിവരങ്ങളുമായി 2022 ഓഗസ്റ്റ് മാസത്തോടെ ഫ്‌ളാഷ് ന്യൂസ് കൂടി ആരംഭിച്ചു. ഉച്ചയ്ക്കു 11.00 നും വൈകുന്നേരം ഏഴിനുമാണ് ഡെയ്‌ലി ന്യൂസ് ഫ്‌ളാഷ് ന്യൂസ്.

വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചാരം നേടിയ ഡെയ്‌ലി ന്യൂസ് 2018 പകുതിയോടെയാണ് യു ട്യൂബിലൂടെയുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഫേസ് ബുക്കിലൂടേയും ഡെയ്‌ലി ന്യൂസ് പ്രോഗ്രാമുകള്‍ ആയിരങ്ങളിലേക്ക് എത്തുന്നുണ്ട്.

പ്രോഗ്രാമുകള്‍
വാര്‍ത്തകള്‍ മാത്രമല്ല, വൈവിധ്യമുള്ള പ്രോഗ്രാമുകളുടെ സദ്യതന്നെയാണ് ഡെയ്‌ലി ന്യൂസിന്റെ ഓണ്‍ലൈന്‍ ജാലകത്തിലൂടെ മലയാളികളുടെ സാംസ്‌കാരിക വൈജ്ഞാനിക മണ്ഡലത്തില്‍ എത്തുന്നത്. സമകാലീന സംഭവങ്ങളുടെ അപഗ്രഥനവും കൗതുക വിശേഷങ്ങളും സാംസ്‌കാരിക സമീക്ഷയും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളും ഐതിഹ്യങ്ങളുടെ വിസ്മയ രഹസ്യങ്ങളും രാമായണ ഭാഗവത കഥകളുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പെടുന്നു.

പ്രചോദനാത്മക സന്ദേശവുമായി ‘ശുഭദിനം’, സാംസ്‌കാരിക സമീക്ഷയുമായി ‘ശുഭരാത്രി’ എന്നിവ എല്ലാ ദിവസവും അനേകായിരങ്ങളിലേക്ക് എത്തുന്നുണ്ട്. രാവിലെ ഉണരുമ്പോഴേ, മഹത്തുക്കളുടെ ജീവിതവുമായി കോര്‍ത്തിണക്കിയ ‘ശുഭദിനം’ എന്ന മഹദ്‌സന്ദേശം ജനസഹസ്രങ്ങള്‍ക്കു പ്രചോദനമാണ്. രാത്രി ഉറങ്ങുംമുമ്പ് ശാന്തസുന്ദരമായ സാംസ്‌കാരിക സമീക്ഷയും സന്ദേശവുമായാണ് ‘ശുഭരാത്രി’ ജനഹൃദയങ്ങളിലേക്ക് എത്തുന്നത്.

സമകാലീന സംഭവങ്ങളുടെ വിശകലനവുമായി ബുധനാഴ്ചതോറുമുള്ള ‘ഫ്രാങ്ക്‌ലി സ്പീക്കിംഗ്’, ലോകത്തെ കൗതുക വിശേഷങ്ങളുമായി ഞായറാഴ്ച തോറുമുള്ള ‘സ്വീറ്റ് ബോക്‌സ്’ എന്നീ വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകള്‍ ശ്രദ്ധേയമാണ്.

ഐതീഹ്യങ്ങളുടെ വിസ്മയ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ‘എതിഹ്യമാല കഥകളു’ടെ 247 എപ്പിസോഡുകള്‍, ഭാഗവത കഥകളുടെ 218 എപ്പിസോഡുകള്‍, രാമാണപാരായണത്തിന്റെ 63 എപ്പിസോഡുകള്‍, പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകള്‍ സ്വരമാധുര്യത്തോടെ വായിച്ചു കേള്‍ക്കാവുന്ന ‘വായനാലോകം’ എന്നിവയെല്ലാം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഇനങ്ങളാണ്.

‘ആരോഗ്യം’, ‘മഹാഭാരത കഥകള്‍’ എന്നിവ അടക്കമുള്ള ഏതാനും പ്രോഗ്രാമുകള്‍ വൈകാതെത്തന്നെ തുടങ്ങും.

പ്രഗല്‍ഭരായ ടീം
വളരെ പ്രഗല്‍ഭരും വിദഗ്ധരുമാണ് ഡെയ്‌ലി ന്യൂസ് വാര്‍ത്തകള്‍ അടക്കമുള്ള പ്രോഗ്രാമുകളുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്.

വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ മാനേജരായും ‘നൊസ്റ്റാള്‍ജിയ’ മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച ശ്രീ ഷാജി പദ്മനാഭനാണു ഡെയ്‌ലി ന്യൂസ് സ്ഥാപകനും മാനേജിംഗ് എഡിറ്ററും. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ന്യൂസ് എഡിറ്ററും സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായിരുന്ന ശ്രീ ഫ്രാങ്കോ ലൂയിസാണ് എഡിറ്റര്‍. ‘ശുഭദിനം’, ‘വായനാലോകം’ എന്നിവയുടെ അവതാരകയായ ശ്രീമതി പ്രവീജ വിനീത് ഡെയ്‌ലി ന്യൂസിന്റെ മുഖ്യ അവതാരകയാണ്.

വിശ്രുത എഴുത്തുകാരി ശ്രീമതി ശ്രീകുമാരി രാമചന്ദ്രന്‍, പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീമതി ഗീത ബക്ഷി, എഴുത്തുകാരിയായ ശ്രീമതി കവിതാ കണ്ണന്‍ എന്നിവര്‍ അനുദിന പ്രോഗ്രാമുകളുടെ നേതൃസ്ഥാനം വഹിക്കുന്നു. പ്രഗല്‍ഭ മാധ്യമ പ്രവര്‍ത്തകരായ ശ്രീമതി വി.യു. സംഗീത, എഫ്എം റോഡിയോ അവതാരകകൂടിയായ ശ്രീമതി കെ.ബി. ബയ്ന്ത എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍ത്താ, എഡിറ്റിംഗ് വിഭാഗം.

ഗംഭീര റെസ്‌പോണ്‍സ്
ഡെയ്‌ലി ന്യൂസിന്റെ വാര്‍ത്തകള്‍ അടക്കമുള്ള പ്രോഗ്രാമുകള്‍ക്കും പരസ്യങ്ങള്‍ക്കും അതിഗംഭീരമായ റെസ്‌പോണ്‍സ്. പ്രോഗ്രാമുകളില്‍ ഇടം നേടിയ പ്രമുഖരും പരസ്യദാതാക്കളുമെല്ലാം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍നിന്നും വായനക്കാരില്‍നിന്നും ലഭിച്ചതെന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍. മികച്ച ബ്രാന്‍ഡിംഗിനുള്ള ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമാണ് ഡെയ്‌ലി ന്യൂസ്. വളരെ കുറച്ചു സമയവും സ്‌പേസും മാത്രമാണു പരസ്യത്തിനു നീക്കിവയ്ക്കുന്നത്. അതിനാല്‍ പരസ്യം വിരസമല്ല, സ്‌കിപ്പു ചെയ്യുന്നുമില്ല. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ പരസ്യദാതാക്കളാകുന്നത് ഇതുകൊണ്ടെല്ലാമാണ്.

യുവജനങ്ങള്‍ അടക്കം പൊതുസമൂഹത്തില്‍ തരംഗമായ ഡെയ്‌ലി ന്യൂസില്‍ വിരല്‍ തൊടൂ, വാര്‍ത്തകള്‍ക്കും ജനപ്രിയ പ്രോഗ്രാമുകള്‍ക്കുമൊപ്പം നിങ്ങള്‍ക്കും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കാം.

ബന്ധപ്പെടാം
CONTACT

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അമൂല്യമാണ്. വാര്‍ത്താ, പ്രോഗ്രാം സംബന്ധമായ വിഷയങ്ങള്‍ക്കും അഡ്വര്‍ടൈസ്‌മെന്റ് അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്.

Please send your response to us:

Phone 919656133833

V/126, POOTTALAKKAL, PARAKKAD, ELAVALLY NORTH
P.O, Thrissur, Kerala, 680511

Email : dailynewsmalayalam@gmail.com

YouTube
https://www.youtube.com/malayalamdailynews

WhatsApp
https://chat.whatsapp.com/IvCQyCLSh5P83xYiRAgCFW

Facebook
https://www.facebook.com/thedailynewsmalayalam.in/

www.dailynewslive.in