ആര്‍ത്തവ സമയത്തെ വയറുവേദന എതെങ്കിലും വേദമനസംഹാരി കഴിച്ച് മാറ്റുകയാണ് മിക്കവരുടേയും പതിവ്. എന്നാല്‍ ഇത് നിസാരമായി കാണരുതെന്ന് വിദഗ്ധര്‍. എന്‍ഡോമെട്രിയോസിസ് എന്ന് രോഗാവസ്ഥയിലൂടെയായിരിക്കും പലരും കടന്നു പോകുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ പതിവായി വേദന ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം. 10 ശതമാനം സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്തവ സമയത്ത് വേദന ഉണ്ടാകാറുണ്ടെങ്കിലും ചില സ്ത്രീകളില്‍ ആര്‍ത്തവത്തിന് ഒരാഴ്ചമുമ്പ് വേദന തുടങ്ങി ആര്‍ത്തവ ദിവസങ്ങളില്‍ ഒരാഴ്ച വരെ നിലനില്‍ക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ആര്‍ത്തവസമയത്ത് ഗര്‍ഭാശയത്തിന് അകത്തുള്ള കോട്ടിംഗ് (എന്‍ഡോമെട്രിം) രക്തസ്രാവം രൂപത്തില്‍ പുറത്ത് വരുകയോ ചിലസമയത്ത് ഈ രക്തം അണ്ഡവാഹിനി കുഴലിലൂടെ വയറിനകത്ത് കെട്ടികിടക്കുന്ന അവസ്ഥയെയാണ് എന്‍ഡോമെട്രിയോസിസ്. സാധരണയായി 15 വയസ് മുതല്‍ 45 വയസു വരെയുള്ള സത്രീകളില്‍ കണ്ടു വരുന്ന ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം വയറുവേദനയാണ്. കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴോ അതിന് ശേഷമോ ഉള്ള വേദന, അടിവയറ്റിലോ, മൂത്രമൊഴിക്കുമ്പോഴോ മറ്റോ ഉള്ള വേദന തുടങ്ങി ചില രോഗികളില്‍ വേദന തുടയിലേക്കും ചിലരില്‍ ക്ഷീണവും അനുഭവപ്പെടാറുണ്ട്. അള്‍ട്രാസൗണ്ട് സ്‌കാന്‍, എംആര്‍ഐ മുഖേന എന്‍ഡോമെട്രിയോസിസ് കണ്ടെത്താവുന്നത്. ശരിയായ രീതിയില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിന് കീഹോള്‍ വഴി വയറിനകത്ത് ഹൈഡെഫിനിഷന്‍ ക്യാമറ കടത്തിവിട്ട് പരി ശോധിക്കുന്നതാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം. എന്‍ഡോമെട്രിയോസിസ് രോഗത്തിന് പ്രധാനമായും മൂന്നുതരം ചികിത്സാ രീതികളാണ് ഉള്ളത്. ആദ്യമായി വേദനാ സംഹാരികള്‍ നല്‍കുകയും രണ്ടാമത് ഹോര്‍മോണ്‍ തെറാപിയും മൂന്നമതായി ശസ്ത്രക്രിയ എന്നിവയുമാണ്. ലാപ്പറോസ്‌കോപിക് സര്‍ജ്ജറി വഴി എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാനും ആവശ്യമെങ്കില്‍ തല്‍സമയം തന്നെ അതിനെ ചികിത്സിക്കുവാനും സാധിക്കുന്നതാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan