സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങള്‍. ചിന്തിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് വ്യഥകളും ആശങ്കകളും ഉളവാക്കുന്നവയാണ് നാം കടന്നുപോകുന്ന കാലഘട്ടത്തിലെ ജീവിതാവസ്ഥകള്‍. ആശിക്കാനും ആശ്വസിക്കാനും ഏറെയൊന്നുമില്ല. ആശങ്കകളുടെ ഇരുളിന്നാകട്ടെ കട്ടി കൂടിക്കൂടി വരുന്നു. എന്നിട്ടും ആശയ്ക്കു വകയുണ്ടോ എന്ന അന്വേഷണത്തെ തീരെ കൈവിട്ടിട്ടില്ല. പാവങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ നാട് നരകമാണെന്ന അറിവ് നാള്‍ക്കുനാള്‍ ജീവിതത്തെ കൂടുതല്‍ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു. ”അകലെയെങ്ങാനും പ്രഭാതമുണ്ടോ?” എന്നന്വേഷിച്ചുകൊണ്ട് മരുപ്രദേശത്ത് അലയുന്ന പഥികന്റെ അവസ്ഥ. മൃതിയെ ഭീതിദമാക്കാതെ, മുക്തിമാക്കി കാട്ടിത്തരുന്നു എന്ന നല്ല മറുവശമുണ്ട്. ആശിക്കാനുള്ള സിദ്ധി തളരുന്നില്ല എന്ന ആശ്വാസവുമുണ്ട്. ‘ആശകള്‍ ആശങ്കകള്‍ ആകുലതകള്‍’. രണ്ടാം പതിപ്പ്. ഡോ. എം ലീലാവതി. സൈകതം ബുക്സ്. വില 209 രൂപ.