സാജു നവോദയ(പാഷാണം ഷാജി), രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’. ചിത്രത്തിന്റെ ട്രെയിലര്‍ സിനിഹോപ്‌സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, സോണിയല്‍ വര്‍ഗ്ഗീസ്, റോബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം, നവംബര്‍ ആദ്യ വാരത്തില്‍ റിലീസിനെത്തും. റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ പയ്യന്നൂര്‍ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍ ആണ്. ഹൈസിന്‍ ഗ്ലോബല്‍ വെന്‍ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്.