1962 ഫെബ്രുവരിയില്‍ വിശുദ്ധനഗരമായ വത്തിക്കാനില്‍നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങള്‍ കിട്ടി. ഇതിന്റെ രഹസ്യമറിയാന്‍ തൊണ്ണൂറുകളില്‍ ഒരു അമേരിക്കന്‍ ചരിത്രകാരന്‍ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറില്‍, കൊച്ചിയില്‍നിന്ന് ലിസ്ബന്‍ വഴി റോമിലെത്തി, ലിയോ പത്താമന്‍ മാര്‍പ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആല്‍ബിനോ ആനക്കുട്ടിയുടെ കഥ. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂര്‍വമായ നോവല്‍. ‘ആനോ’. ജി ആര്‍ ഇന്ദുഗോപന്‍. ഡിസി ബുക്‌സ്. വില 664 രൂപ.