മഹാകവി കുമാരനാശാനും നിത്യഹരിതനായകന്‍ പ്രേംനസീറും തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍ ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍ വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍ സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിത ലത്തില്‍ യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി ആ മഹദ് വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട് ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍. ‘ആനന്ദലീല’. സലിന്‍ മാങ്കുഴി. മാതൃഭൂമി. വില 161 രൂപ.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan