നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. എത്ര വിസ്മയകരവും വിചിത്രവുമാണ് ജീവിതമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒന്‍പതു കഥകള്‍. ‘ആലാപനം മാടന്‍പിള്ളപ്പോലീസ്’. സബാഹ്. മാതൃഭൂമി. വില 136 രൂപ.