സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മനോജ് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രളയവും അതിനെ തുടര്‍ന്നുള്ള അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുല്‍ത്താനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആശ അരവിന്ദ്, ഗോകുലന്‍ എം എസ്, രഞ്ജിത്ത് ലളിതം, അനഘ മരിയ വര്‍ഗ്ഗീസ്, ഗ്ലോറിയ ഷാജി, അര്‍ജുന്‍ അമ്പാട്ട്, പ്രിയ, കരുണ, ശൈബിന്‍ കെ പി, ആനി ജോര്‍ജ്, വിനോദ് കുമാര്‍ സി എസ്, തകഴി രാജശേഖരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണന്‍ ലോഹിതദാസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മെന്റോസ് ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍. വിജയ് ജേക്കബാണ് ചിത്രത്തിന്റെ സംഗീതം. സന്തോഷ് വര്‍മ, അജീഷ് ദാസന്‍, വിജയ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത്.