ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ടൈസര്‍ മൈക്രോ എസ്യുവിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. ടൊയോട്ട ടെയ്സര്‍ ലിമിറ്റഡ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ 20,160 രൂപ വിലയുള്ള യഥാര്‍ത്ഥ ടൊയോട്ട ആക്സസറികളുമായാണ് വരുന്നത്. ഈ പ്രത്യേക പതിപ്പ് 10.56 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില പരിധിയിലാണ് എത്തുന്നത്. 100 ബിഎച്പി ഉത്പാദിപ്പിക്കുന്ന 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഇത് ലഭ്യമാകൂ. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഓഫറില്‍ ലഭ്യമാണ്. ഈ മോഡല്‍ 2024 ഒക്ടോബര്‍ 31 വരെ മാത്രം ലഭ്യമാണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan