വാട്സ്ആപ്പില്‍ വിഡിയോ കോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വിഡിയോ കോളുകള്‍ക്ക് പുതിയ മുഖം കൈവരും. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13. ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റുകള്‍ വരിക. ഇതോടെ വാട്‌സ്ആപ്പ് വിഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഇഫക്ടുകളും, ഫേഷ്യല്‍ ഫില്‍ട്ടറുകളും ഉപയോഗിക്കാം. വാട്‌സ്ആപ്പ് 2.24.13 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ വിഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിഡിയോ കോളുകളില്‍ ഫേഷ്യല്‍ ഫില്‍ട്ടറുകള്‍, സ്മൂത്തെനിങ് സ്‌കിന്‍ ടൂള്‍, ലോ ലൈറ്റ് മോഡ് എന്നിവ പയോഗിക്കാനുള്ള സംവിധാനവും ഉണ്ടാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനിലും ബാക്ക്ഗ്രൗണ്ട് എഡിറ്റിങ് സംവിധാനമെത്തും. അതേസമയം ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഇവ പുതിയ അപ്ഡേറ്റുകളില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.