6

ആരോഗ്യകരമായ ഒരു ഫുഡ് ഓപ്ഷന്‍ എന്ന നിലയിലാണ് മില്ലറ്റുകളെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവര്‍ക്കും അത്ര ആരോഗ്യകരമല്ലെന്നാണ് പറയുന്നത്. കാരണം മില്ലറ്റുകളില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആഗിരണം തടപ്പെടുത്തും. മില്ലറ്റുകള്‍ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2013 ല്‍ നടത്തിയ ഒരു പഠനത്തില്‍ മില്ലറ്റുകള്‍ പ്രധാനഭക്ഷണമാക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടര്‍ന്നുണ്ടാകുന്ന അനീമിയ കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തൈറോയിഡ് രോഗികള്‍ക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല. മില്ലറ്റുകള്‍ ഗോയിട്രോജെനിക് ആണ്. ഗോയിട്രോജനുകള്‍ തൈറോയ്ഡ് ഗ്രസ്ഥിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഹോര്‍മോണ്‍ ഉല്‍പാദനം തടയുകയും ചെയ്യുന്നു. ഇത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ തൈറോയ്ഡ് ഉള്ളവരില്‍ ഗോയിറ്റര്‍ എന്ന അവസ്ഥയിലേക്കോ നയിച്ചേക്കാം. ചിലരില്‍ മില്ലറ്റുകള്‍ ദഹനപ്രശ്‌നങ്ങളുമുണ്ടാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള നാരുകള്‍ സെന്‍സിറ്റീവ് വയറുള്ളവരില്‍ ഗ്യാസ്, ബ്ലോട്ടിങ്, വയറുവീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയിലേക്കും നയിക്കാം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *