അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ ഡോക്ടര്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.ഡോക്ടർ ഓടിച്ചിരുന്ന എസ്‌യുവിയിൽ ബൈക്കിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.
ഫിസിഷ്യൻ ആയിരുന്നു, ഒപ്പം നര്‍ത്തകി, മോഡല്‍, വ്‌ലോഗര്‍ എന്നെ രംഗങ്ങളിലും ശോഭിച്ചിരുന്നു.
26 വർഷമായി ആതുരസേവന രംഗത്തു സേവനം അനുഷ്ഠിച്ചു വരികയായിരുന്ന ഡോക്ടർ മിനി കുടുംബസമേതം ഹൂസ്റ്റണിലായിരുന്നു താമസം..ഭര്‍ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ.ടി. എന്‍ജിനീയര്‍). മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.