ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം. രാജ്യത്ത് ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ആകെ എണ്ണം 26,000 കടന്നതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനികളുടെ (നാസ്‌കോം) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 1300 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് പുതിയതായി ചേര്‍ന്നത്. നിലവില്‍ ആഗോളതലത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നാലെ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ തുടരുകയാണ്. 2022-ല്‍ 23 ല്‍ അധികം യൂണികോണുകള്‍ ചേര്‍ത്തതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ യൂണികോണുകളുടെ എണ്ണമുള്ള രാജ്യം ഇന്ത്യയായി. അതേസമയം 2022 ലെ മൊത്തം ഫണ്ടിംഗ് 2021 നെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞു. അവലോകന വര്‍ഷത്തില്‍ യൂണികോണുകളല്ലാത്ത സ്റ്റാര്‍ട്ടപ്പുകളിലും ഗണ്യമായ നിക്ഷേപ ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.