അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിൽ പൊതുദർശനം തുടർന്ന് .മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.മൂന്നു മണി മുതൽ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം.
കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വീറും വാശിയുമായി പ്രചാരണം നടത്തുമ്പോഴും ശശി തരൂരിന്റെ വിശദീകരണം ഫേസ്ബുക് പോസ്റ്റിൽ തരംഗമായി.” മല്ലികാർജുൻ ഖാർഗെജിയോട് ഞാൻ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്‌ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടിംഗ് സഹപ്രവർത്തകർക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്.” ഇതായിരുന്നു ശശി തരൂരിന്റെ ഫേസ് ബുക്ക് കുറിപ്പ്.
സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാൻ ശ്രമം.സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതേസമയം സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പത്തേതിനേക്കാൾ അഞ്ച് അംഗങ്ങൾ കൂടുതൽ . എന്നാൽ കൊല്ലത്തും തൃശ്ശൂരിലുമടക്കം സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. പാർട്ടിയിൽ നിന്ന് എല്ലാം സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തുകയും വിമത നീക്കങ്ങൾക്ക് ശക്തി കുറയ്ക്കുകയും ചെയ്തു എന്ന് നിരീക്ഷണം.
ഹൃദയാഘാതം മൂലം അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ശനിയാഴ്ചഅദ്ദേഹതെ ആശുപത്രിയില്‍ പ്രവേശിപ്പിചു എങ്കിലും മരണപ്പെടുകയായിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
കൂടുതൽ കാറുകൾ പ്രാദേശികമായി നിർമ്മിക്കണമെന്ന് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിനോട് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. നിലവിലെ വിലയിൽ തനിക്ക് പോലും ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ ഗഡ്‍കരി പ്രാദേശിക നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഇന്ത്യയിലെ കൂടുതൽ ഇടത്തരം ആളുകൾക്ക് ബെൻസിന്‍റെ വില താങ്ങാൻ കഴിയും എന്നും പറഞ്ഞു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് മല്ലികാർജ്ജുൻ ഖാർഗെയുടെയും തീരുമാനം. നേരത്തേ മാധ്യമങ്ങളുമായി സംവദിച്ച് മല്ലികാർജുൻ ഖാർഗയും പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. പ്രചാരണം തമിഴ്നാട് മുതൽ തുടങ്ങാനാണ് ഖാർഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് റിപ്പോർട്ടുകൾ .താന്‍ മാറ്റം കൊണ്ടുവരുമെന്നും ഖാർഗെ വന്നാല്‍ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നുംപറഞ്ഞ് തരൂരും താൻ കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുന്നയാളെന്നും പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്ന് ഖാർഗെയും പ്രതികരിച്ചു.
https://youtu.be/jzOL3Pf9GaU