ബംഗ്ലൂരുവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ മലയാളിയായ നാല് വയസുകാരി മരിച്ചു. ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് എങ്ങിനെ ഈ അപകടം സംഭവിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.സ്കൂൾ അധികൃതരുടെ മറുപടിയിൽ വൈരുദ്ധ്യമുണ്ട്.കുഞ്ഞ് കളിക്കുന്നതിനിടെ വീണ് എന്നാണ് ആദ്യം പറഞ്ഞത്, പിന്നീട്സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണെന്ന് മാറ്റി പറഞ്ഞു. കുഞ്ഞിന് മികച്ച ചികിത്സ നൽകാൻ പോലും അധികൃതർ തയ്യാറായില്ല എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കുഞ്ഞിനെ നോക്കുന്ന ആയ മോശമായാണ് പെരുമാറിയത് അവരെ സംശയമുണ്ടെന്നും ആരോപിച്ചു. സംഭവത്തിൽ കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങി.