റാം പൊത്തിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ‘ഡബിള്‍ ഐ സ്മാര്‍ട്ട്’ ആണ്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. കാവ്യ താപര്‍ റാം പൊത്തിനേനി ചിത്രത്തില്‍ നായികയാകുന്നു. റിലീസിനൊരുങ്ങിയ ഡബിള്‍ ഐ സ്മാര്‍ട്ട് സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞു എന്ന ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് റാം പൊത്തിനേനി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഡബിള്‍ ഐ സ്മാര്‍ട്ടില്‍ വയലന്‍സ് രംഗങ്ങള്‍ നിറയെ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. റാം പൊത്തിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‌കന്ദയും വന വിജയമായി മാറിയിരുന്നു.