ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്.
കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. യുവതിയും ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാലു പേർ പുറകിലെ സീറ്റുകളിലുമായിരുന്നു. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീ പിടിച്ച വിവരം ഇവരെ അറിയിച്ചത്. തീ പടരുന്നതിനിടെ ഡ്രൈവർ പുറകിലെ ഡോർ തുറന്നു ഇതുവഴി പുറകിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. എന്നാൽ മുൻ വശത്തെ ഡോർ ജാമായതിനാൽ തുറക്കാനായില്ല. അപ്പോഴേക്കും തീ പടർന്നു കഴിഞ്ഞിരുന്നു . സംഭവസ്ഥലത്ത നിന്നും നൂറു മീറ്റർ മാറി ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു