മലയാളി സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിബി മലയില്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. ഈ വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്റേതായി പുറത്തത്തുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ആസിഫ് അലി, റോഷന് മാത്യു എന്നിവരുടെ പ്രകടന മികവിനെക്കുറിച്ചും ട്രെയ്ലര് പ്രതീക്ഷയുണര്‍ത്തുന്നു. നിഖില വിമല്‍ ആണ് നായിക. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്.
സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയ ശിവകാര്ത്തികേയന് ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു. ഏറ്റവും ഒടുവിലായി ശിവകാര്‍ത്തികേയന്റേതായി പുറത്തിറത്തിറങ്ങിയ ‘ഡോക്ടറും’ ‘ഡോണും’ 100 കോടിയിലധികം കളക്ഷന്‍ നേടി. ശിവകാര്‍ത്തികേയന്റെ ‘മാവീരന്റെ’ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കരിയറിലെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ അദിതി ശങ്കര്‍ ആണ് ‘മാവീരനി’ലെ നായിക. തമിഴകത്തിന്റെ ഹിറ്റ് സംവിധായകന് ഷങ്കറിന്റെ മകളായ അദിതിയാണ് ‘മാവീരനി’ലെയും നായിക. മഡോണി അശ്വിന് തന്നെയാണ് ‘മാവീരന്റെ’ തിരക്കഥ എഴുതുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
സമ്പാദ്യശീലം ചെറുപ്പത്തിലെ ശീലിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ കുട്ടികള്‍ക്കായി രണ്ടു തരത്തിലുള്ള സേവിങ്സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല എന്നതാണ് ഈ അക്കൗണ്ടുകളുടെ പ്രത്യേകത. പത്തുലക്ഷം രൂപ വരെ നിക്ഷേപിക്കാം. പെഹ്ല കദം, പെഹ്ലി ഉഡാന്‍ എന്നി രണ്ടു അക്കൗണ്ടുകളാണ് കുട്ടികള്‍ക്കായി എസ്ബിഐ കൊണ്ടുവന്നത്. മറ്റു അക്കൗണ്ടുകള്‍ പോലെ തന്നെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെ പുതുതല മുറ സേവനങ്ങള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. പത്തിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ ചേരാന്‍ സാധിക്കുക. കുട്ടിയുടെ പേരിലാണ് അക്കൗണ്ട് തുറക്കുക.
സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് നോണ്‍-റെസിഡന്റ് എക്സ്റ്റേണല്‍ അക്കൗണ്ടിന്റെ (എന്‍ആര്‍ഇ) സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി. 50 മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെയാണ് വര്‍ദ്ധന. പന്ത്രണ്ട് മാസം മുതല്‍ പതിനെട്ട് മാസം വരെയുള്ള എന്‍ആര്‍ഇ സ്ഥിര നിക്ഷേപ നിരക്ക് യെസ് ബാങ്ക് 7.01 ശതമാനമായാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകളെല്ലാം 5 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമാണ്. ഇതിനുപുറമെ, 12 മാസം മുതല്‍ 24 മാസത്തില്‍ താഴെ വരെയുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 4.05 ശതമാനം മുതല്‍ 4.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് ബ്രാന്‍ഡും വില്‍പ്പനയില്‍ രാജ്യത്തെ നമ്പര്‍ വണ്‍ എസ്.യു.വി ബ്രാന്‍ഡുമായ ടാറ്റ മോട്ടോഴ്സ് വിജയകരമായ മിഡ് മുതല്‍ ഹൈ എസ്.യു.വികളുടെ ലൈനപ്പിനായി പുതിയ ജെറ്റ് പതിപ്പ് പുറത്തിറക്കി. ആഡംബരപൂര്‍ണമായ ലൈനപ്പ് ‘ബിസിനസ് ജെറ്റ്’സില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. എക്സ്ക്ലൂസീവ് എക്സ്ക്ലൂസീവ് ഇന്റീരിയര്‍ കളര്‍ തീമിനൊപ്പം ലൈനിന്റെ ടോപ്പ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു ജെറ്റ് പതിപ്പ്. ടാറ്റാ മോട്ടോഴ്സിന്റെ മുന്‍നിര 6/7 സീറ്റര്‍ എസ്.യു.വി സഫാരി, കമ്പനിയുടെ പ്രീമിയം 5സീറ്റര്‍ എസ്.യു.വി ഹാരിയര്‍ എന്നിവ ഈ ഓഫ്എഡിഷന് എഡിഷനില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ നമ്പര്‍. 1 എസ്.യു.വി ടാറ്റ നെക്സോണും ഇതില്‍ ഉള്‍പ്പെടുന്നു.
മനുഷ്യന് എന്ന ദുരൂഹപദത്തെ നിര്‍വചിക്കാനുള്ള കഠിനമായ സൗന്ദര്യസാധനയാണ് കെ.പി. രാമനുണ്ണിയുടെ ഈ പുതിയ കഥാസമാഹാരം. വര്‍ഗ്ഗീയതാ പ്രതിരോധത്തിന്റെ പ്രാര്‍ത്ഥനാഗ്രന്ഥം കൂടിയാണ് ഈ കഥാപുസ്തകം. ‘ഹൈന്ദവം’. മാതൃഭൂമി ബുക്സ്. വില 220 രൂപ.
ശരീരഭാരവും സ്വഭാവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ ഡോക്ടര്‍മാരോടുള്ള പെരുമാറ്റത്തില്‍ വണ്ണം കൂടിയവര്‍ക്ക് ചില പ്രത്യേകതകളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ശരീരഭാരം കൂടിയവര്‍ ഡോക്ടര്‍മാരോടു തര്‍ക്കിക്കാനും അവര്‍ പറയുന്നത് അംഗീകരിക്കാതിരിക്കാനും സാധ്യത കൂടുതലുണ്ടെന്നാണ് കണ്ടെത്തല്‍. ഓക്സ്ഫഡ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ഫാമിലി പ്രാക്ടീസ് എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതവണ്ണം കുറയ്ക്കുന്നത് അടക്കമുള്ള ആരോഗ്യശീലങ്ങള്‍ക്ക് കുടുംബ ഡോക്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ വണ്ണം കൂടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും രണ്ട് അഭിപ്രായമാണെന്ന് ലേഖനത്തില്‍ പറയുന്നു. അമിത വണ്ണത്തിന്റെ കാരണമായി ഡോക്ടര്‍മാര്‍ ഭക്ഷണശീലങ്ങളും വ്യായാമത്തിന്റെ കുറവും ചൂണ്ടിക്കാട്ടുമ്പോള്‍ രോഗികള്‍ ഇത് അംഗീകരിക്കാറില്ല. ഹോര്‍മോണ്‍ വ്യതിയാനവും പാരമ്പര്യവും അടക്കമുള്ള തങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളാണ് അമിതഭാരത്തിനു പിന്നിലെന്ന് തര്‍ക്കിക്കാനാണ് രോഗികള്‍ക്ക് കൂടുതല്‍ താത്പര്യം. സ്വയം മനസ്സുവെച്ചാല്‍ വണ്ണം കുറയ്ക്കാമെന്നു പറയുന്ന ഡോക്ടര്‍മാരുടെ വാദങ്ങള്‍ ഇവര്‍ അംഗീകരിക്കാറുമില്ല. രോഗികളും ഡോക്ടര്‍മാരും തമ്മിലുള്ള ഈ സംവാദത്തിന് ശരീരഭാരവുമായി ബന്ധമുണ്ടോ എന്നായിരുന്നു പഠനത്തില്‍ പരിശോധിച്ചത്. കൂടാതെ സാധാരണ ബിഎംഐ ഉള്ളവരെ അപേക്ഷിച്ച് ശരീരഭാരം കൂടുതലുള്ളവരാണ് ഡോക്ടര്‍മാരുമായി തര്‍ക്കിക്കാന്‍ സാധ്യത കൂടുതലുള്ളതെന്നും കണ്ടെത്തി.