കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ. ടെട്രാപോഡ് കടൽഭിത്തി വേണമെന്ന ആവശ്യവുമായി ചെല്ലാനം കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ച് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചെല്ലാനം മുതൽ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരം നിലവിൽ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടൽക്ഷോഭത്തിന് വലിയ തോതിൽ ആശ്വാസമുണ്ട്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോൾ മറുവശത്ത് കടൽക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു.