പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് ഡിവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. സംഘടനാ പരിപാടികൾക്കാണ് പാലക്കാടെത്തിയതെന്നും, താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പറഞ്ഞു. അതോടൊപ്പം പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിനും സാാധ്യതകൾ മങ്ങി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിലാണ് ഡിസിസി.