സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് തനിക്കും മകനുമെതിരെ നടത്തിയ ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൗനം വിദ്വാനു ഭൂഷണം’ എന്ന് മറുപടി നൽകി. ആരോപണം മാധ്യമങ്ങൾക്ക്ഗുരുതരം ആയിരിക്കുമെന്നും, മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന.കടുത്ത ആക്ഷേപങ്ങളുയർന്നിട്ടും സംസ്ഥാനസമിതി അംഗമായ പി ജയരാജന് പാർട്ടി സെക്രട്ടറി പിന്തുണ നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.