അഭിപ്രായസ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവയ്ക്കൊക്കെ ഇടം ചുരുങ്ങിവരുന്ന സമകാലിക ഇന്ത്യയില്‍ ജനാധിപത്യവും അതിന്റെ അടിസ്ഥാനശിലകളിലൊന്നായ മാദ്ധ്യമങ്ങളും നേരിടുന്ന പ്രതിസന്ധികളാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ റൂബന്‍ ബാനര്‍ജി വരച്ചിടുന്നത്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യാ ഗവണ്‍മന്റ് വരുത്തിയ വീഴ്ചകളെ അടയാളപ്പെടുത്തിക്കൊണ്ട് ‘സര്‍ക്കാരിനെ കാണാനില്ല’ എന്ന മുഖവാചകവുമായി, താന്‍ പത്രാധിപരായിരുന്ന ഔട്ട്ലുക്ക് വാരിക പുറത്തിറങ്ങിയതോടെ സംഭവിച്ച പൊട്ടിത്തെറികളെക്കുറിച്ചും ഒരു പത്രാധിപര്‍ പൊടുന്നനെ തൊഴില്‍രഹിതനായതിനെക്കുറിച്ചുമാണ് ഗ്രന്ഥകാരന്‍ സവിസ്തരം പ്രതിപാദിക്കുന്നത്. സത്യം തുറന്നുപറയുന്നവര്‍ക്ക് വര്‍ത്തമാനകാലത്ത് നേരിടേണ്ടിവരുന്ന പൊള്ളിക്കുന്ന അനുഭവങ്ങളുടെ നാടകീയ അവതരണം. ‘പത്രാധിപരെ കാണാനില്ല’. പരിഭാഷ – ഷിജു സുകുമാരന്‍, എസ്. രാംകുമാര്‍. മാതൃഭൂമി. വില 238 രൂപ.