അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും ജെൻഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ച് സാസംസാരിക്കവേ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതല്ല ഭാരത സംസ്കാരം. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകൾക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാർട്ടിയാണ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനം അനുസരിക്കും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രി സഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ചാണ് തീരുമാനിക്കുക. മുൻ മന്ത്രിമാർ തിരിച്ചെത്തും എന്നതൊക്കെ മാധ്യ്മ സൃഷിയെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നുംസിപിഎംന്റെ നിയുക്ത സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിശദീകരിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ഒക്ടോബറിൽ. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്താൻ തീരുമാനമായി. നേരത്തേ സപ്തംബർ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വിർച്വലായി ചേർന്ന യോഗമാണ്തെരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാൻ തീരുമാനിച്ചത്. കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ ഒക്ടോബർ 8 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. 16 ആം തിയ്യതി വരെ സ്ഥാനാർത്ഥികൾക്ക് പ്രചാരണം നടത്താം. വോട്ടെണ്ണൽ 19 ന് നടത്താം .
സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമണത്തിൽ പിടിയിലായ പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ കണ്ടത്തി. ബൈക്ക് ഓടിച്ചത് പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.പിടിയിലായ മറ്റൊരാൾ ലാൽ , ഇയാൾ ബൈക്കിന് പിന്നിലിരുന്ന് കല്ലെറിയുകയാണ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത് . അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. സതീര്ത്ഥ്യൻ എബിവിപിയുടെ വട്ടിയൂര്‍ക്കാവ് നഗരകാര്യാലയം അംഗമാണ്. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ മഴ സജീവമാകാൻ കാരണം.
വിഴിഞ്ഞം സമരം ചർച്ചയിൽ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്തിയില്ല. യോഗത്തിന്റെ അറിയിപ്പ് കിട്ടിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഒദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.