◾https://dailynewslive.in/ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് പതിനൊന്നോടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മറ്റു കേന്ദ്ര മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
◾https://dailynewslive.in/ സഭയിലെത്തിയ പ്രതിപക്ഷം ഭരണഘടന കയ്യിലേന്തി പ്രതിഷേധിച്ചു. സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് പ്രോടെം സ്പീക്കറെ സഹായിക്കാന്‍ നിയോഗിച്ച ചെയര്‍പേഴ്‌സണ്‍മാരെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷം ബഹളംവെച്ചത്. എട്ടുതവണ ലോക്‌സഭാംഗമായിത്തുടരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നീറ്റ് വാക്യമുയര്‍ത്തിയും പ്രതിപക്ഷം ബഹളം വച്ചു.
◾https://dailynewslive.in/ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇതെന്നും രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകണമെന്നും നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞു. മൂന്നാം തവണയും ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചു. പാര്‍ലമെന്റിന്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ബിജെപിയുടെ തീരുമാനം അറിഞ്ഞശേഷമായിരിക്കും നിശ്ചയിക്കുക.
◾https://dailynewslive.in/ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഡിഎംകെയ്ക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്കാമെന്ന് അറിയിച്ച ബിജെപി, സ്പീക്കര്‍ സ്ഥാനാര്‍ത്ഥിക്ക് ഡിഎംകെയുടെ പിന്തുണ തേടി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അര്‍ഹതപ്പെട്ടതെന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രോട്ടെം സ്പീക്കറുടെ പാനലില്‍ നിന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ പിന്‍മാറിയിരുന്നു.
◾
◾https://dailynewslive.in/ വന്യജീവി വിഷയത്തില്‍ സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും, വന്യജീവികള്‍ ആക്രമിച്ചാല്‍ കയ്യും കെട്ടിയിരിക്കണമെന്ന ഏര്‍പ്പാട് ഇന്ത്യയില്‍ മാത്രമാണെന്നും ലോക്സഭയില്‍ സംസാരിക്കാന്‍ കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ റബര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. അവര്‍ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾
◾https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം തുടരുന്നു. കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മലപ്പുറത്തെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് എം.എസ്.എഫിന്റെ പ്രതിഷേധ മാര്‍ച്ചുമുണ്ടായി. നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചു.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായിയെന്നും സി പി എം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കുടുംബങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണെന്നും ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാര്‍ക്ക് ജീവാനന്ദം പദ്ധതിയില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാരോടുള്ള ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി മറുപടി നല്‍കി.
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്.
◾https://dailynewslive.in/ ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതല്‍ പരാതികള്‍. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാല്‍ രോഗിയെ നോക്കിയില്ലെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
◾https://dailynewslive.in/ കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന വിവാദ പരാമര്‍ശവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോള്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
◾https://dailynewslive.in/ കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ് ഖാനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് കേസ്. അഭിഭാഷകന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി.
◾https://dailynewslive.in/ പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി ഷാഫി പറമ്പില്‍ വ്യക്തമാക്കി. കഴിഞ്ഞതവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷം. ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാര്‍ലമെന്റിനകത്തെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ജിഎസ്ടിയിലെ കേന്ദ്ര- സംസ്ഥാന നികുതി പങ്കുവയ്ക്കല്‍ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണം. ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കണമെന്നു ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ എ കെ ബാലന്റെ പരാമര്‍ശം പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കിയെന്ന് വിമര്‍ശനം. പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമര്‍ശനമുയര്‍ന്നത്. ചിഹ്നം സംരക്ഷിക്കാന്‍ വോട്ടു പിടിക്കണമെന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കിയെന്നും അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി. ഇപി ജയരാജനെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
◾https://dailynewslive.in/ വയനാട് കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് തുറന്നു വിടാന്‍ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തോല്‍പ്പെട്ടി 17 എന്ന കടുവ നിലവില്‍ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയില്‍ പുനരധിവസിപ്പിക്കാന്‍ സാധ്യതയുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തിയേക്കും.
◾https://dailynewslive.in/ ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍ കെട്ടിടം തകര്‍ന്നുവീണു. മുമ്പ് ടെലിഫോണ്‍ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തിരയില്‍ തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടലും ഭാഗികമായി തകര്‍ന്നു. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണ്.
◾https://dailynewslive.in/ പാലക്കാട് പട്ടാമ്പിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരില്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവന്‍ സ്വര്‍ണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ തലശ്ശേരിയില്‍ കനത്ത മഴയില്‍ സ്ലാബില്ലാത്ത ഓവുചാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൂര്യകാന്താ പാട്ടീല്‍ ബിജെപി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നു പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു സൂര്യകാന്താ. എല്ലാറ്റിനും നന്ദി, കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നാണ് പാര്‍ട്ടി വിട്ട ശേഷം പാട്ടീല്‍ പ്രതികരിച്ചത്. ബിജെപി വിട്ട നേതാവ് എന്‍സിപി ശരദ് പവാറിനൊപ്പം ചേരുമെന്നാണ് സൂചന.
◾https://dailynewslive.in/ ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ആര്‍ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പാലോട്ടെ വീട്ടില്‍ എത്തിക്കും. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും ഉത്തര്‍പ്രദേശ് സ്വദേശി ശൈലേന്ദ്രയും കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ റഷ്യയുടെ കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും തലസ്ഥാനമായ മഖച്കലയിലെ പോലീസിനെ ലക്ഷ്യമിട്ടും ഒരേസമയം നടത്തിയ ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു.
◾https://dailynewslive.in/ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. വിന്‍ഡീസ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135-റണ്‍സെടുത്തു. മഴ മൂലം 17-ഓവറില്‍ 123-റണ്‍സായിരുന്നു പ്രോട്ടീസിന്റെ ലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. ഇതോടെ വിന്‍ഡീസ് സെമി കാണാതെ പുറത്തായി. പട്ടികയില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് നേരത്തേ സെമിയിലെത്തിയിരുന്നു.
◾https://dailynewslive.in/ കോപ്പ അമേരിക്കയില്‍ ഉറുഗ്വായക്ക് പനാമക്കെതിരെ ഉജ്ജ്വല വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വായുടെ വിജയം.
◾https://dailynewslive.in/ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മേയ് മാസം രേഖപ്പെടുത്തിയത് റെക്കോഡ്. ഓരോ ദിവസവും 21 ലക്ഷം ബാരലുകളാണ് ഇന്ത്യയിലേക്കെത്തിയത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 41 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യന്‍ ക്രൂഡ് ഓയിലിന് ചൈനയില്‍ ആവശ്യകത കുറഞ്ഞതോടെ ഇന്ത്യയ്ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. ഇതാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂട്ടിയത്. അതേസമയം, സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 10 മാസത്തെ ഏറ്റവും കുറഞ്ഞ അളവിലെത്തി. തുടര്‍ച്ചയായ രണ്ടാം മാസവും സൗദി എണ്ണക്കമ്പനിയായ അരാംകോ എണ്ണവില വര്‍ധിപ്പിച്ചതാണ് കാരണം. മേയിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഏപ്രില്‍ മാസത്തേക്കാള്‍ 5.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയും കഴിഞ്ഞ മാസത്തേക്കാള്‍ 14.7 ശതമാനം കൂടി. റഷ്യയില്‍ നിന്നും എണ്ണയിറക്കുമതി വര്‍ധിച്ചതോടെ കഴിഞ്ഞ മാര്‍ച്ച് 1.64 ലക്ഷം കോടി രൂപ ലാഭിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം എണ്ണയിറക്കുമതി ചെയ്യുന്നത്. തൊട്ടുപിന്നില്‍ ഇറാഖും സൗദി അറേബ്യയുമാണ്. യു.എസില്‍ നിന്നും വാങ്ങും ക്രൂഡ് ഓയില്‍ റഷ്യയ്ക്ക് പുറമെ അമേരിക്കയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യ വ്യാപകമായി എണ്ണയിറക്കുമതി നടത്തുന്നുണ്ട്. പരമ്പരാഗത എണ്ണയുല്‍പ്പാദ രാജ്യങ്ങളില്‍ നിന്ന് മാറി, പുതിയ വിതരണക്കാരെ കണ്ടെത്തിയതോടെ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതി ചെലവില്‍ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മേയില്‍ പ്രതിദിനം 1,76,000 ബാരലുകളാണ് യു.എസില്‍ നിന്നുമെത്തിച്ചത്.
◾https://dailynewslive.in/ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും. ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് – മെറ്റ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്, ഏപ്രില്‍ മുതല്‍, ഉപയോക്താക്കള്‍ക്ക് ലാമ 3 പയോഗിച്ച് നിര്‍മ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്. യുഎസ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ചാറ്റ്‌ബോട്ട് സേവനം ലഭ്യമാണ്.
◾https://dailynewslive.in/ യു.കെയുടെ മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അതിസുന്ദരമായ ഒരു മെലഡി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്റെ സംഗീതം. ബിനോ അഗസ്റ്റിന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ബിഗ് ബെന്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി. അഭിജിത്ത് അനില്‍കുമാറും മരിയ മാത്യുവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അനു മോഹനും അതിഥി രവിയും ഗാനരംഗത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. ഏറെക്കുറെ പൂര്‍ണ്ണമായും യു.കെയില്‍ ചിത്രീകരിച്ചിരിക്കുന്ന ബിഗ് ബെന്‍ പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. യു.കെയില്‍ നഴ്സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഭര്‍ത്താവായ ജീന്‍ ആന്റണിയെ അനു മോഹന്‍ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്‍സന്‍, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ വൈറല്‍ ഷോര്‍ട്ട് ഫിലിം ‘കാക്ക’ക്കു ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന ‘പന്തം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ‘വെള്ളിത്തിര പ്രൊഡക്ഷന്‍സി’ ന്റെ ബാനറില്‍ അല്‍ത്താഫ്. പി.ടിയും ‘റൂമ ഫിലിം ഫാക്ടറി’യുടെ ബാനറില്‍ റൂമ വി. എസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പുതുമുഖങ്ങളോടൊപ്പം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ‘മാക്ട’ ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമ അഭിനയത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. രചന- അജു അജീഷ്, ഷിനോജ് ഈനിക്കല്‍. ഗാനരചന – അനീഷ് കൊല്ലോളി & സുധി വിലായത്ത്, ഛായാഗ്രഹണം – എം.എസ് ശ്രീധര്‍ & വിപിന്ദ് വി രാജ്.
◾https://dailynewslive.in/ മള്‍ട്ടിസ്ട്രാഡ വി4 ആര്‍എസിന്റെ ലോഞ്ചിനായി ഡ്യുക്കാറ്റി ഇന്ത്യ ഒരുങ്ങുകയാണ്. മള്‍ട്ടിസ്ട്രാഡ വി4ന്റെ ഈ പുതിയ വകഭേദം ഉയര്‍ന്ന പ്രകടനം നല്‍കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇത് ഓഫ്-റോഡ് അഡ്വഞ്ചറുകളേക്കാള്‍ ട്രാക്ക് ഉപയോഗത്തിന് കൂടുതല്‍ അനുയോജ്യമാക്കുന്നു. ബിഎംഡബ്ല്യു എം 1000 എക്‌സ്ആറുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4 ആര്‍എസിന് ഏകദേശം 30 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ വരാന്‍ സാധ്യതയുണ്ട്. എഞ്ചിന്‍ സവിശേഷതകളുടെ കാര്യത്തില്‍, പാനിഗാലെ വി4ല്‍ കാണുന്ന അതേ 1,103 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേല്‍ വി4 എഞ്ചിനാണ് മള്‍ട്ടിസ്ട്രാഡ വി4 ഞടനും കരുത്തേകുന്നത്. ഈ എഞ്ചിന്‍ 177 ബിഎച്പി കരുത്തും 118 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ വി4ന്റെ 170 ബിഎച്പിയെ മറികടന്ന് അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ ബൈക്കായി മാറുന്നു. നവീകരിച്ച അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ആര്‍എസ് മോഡലിന്റെ സവിശേഷതയാണ്. കൂടുതല്‍ സൗകര്യത്തിനായി സീറ്റ് ഉയരം 840 എംഎം മുതല്‍ 860 എംഎം വരെ ക്രമീകരിക്കാവുന്നതാണ്.
◾https://dailynewslive.in/ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍… ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍… ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍. ‘ആന്‍ജൈന’. അമല്‍ പോള്‍. ഡിസി ബുക്സ്. വില 446 രൂപ.
◾https://dailynewslive.in/ വളരെ അധികം പോഷകഗുണങ്ങളുള്ള ഒന്നാണ് പാല്‍. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ബലത്തിനും പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മികച്ചതാണ്. എന്നാല്‍ 25 വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പാല്‍ നേര്‍പ്പിക്കുന്നതിലൂടെ പ്രാഥമികമായി കലോറി, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ സാന്ദ്രതയെ കുറയ്ക്കും. എന്നാല്‍ പാലന്റെ പോഷകമൂല്യത്തെ മൊത്തത്തില്‍ ബാധിക്കുന്നത് കുറവായിരിക്കും. പോഷക ആവശ്യങ്ങള്‍ സമീകൃതാഹാരത്തീലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. പാല്‍ നേര്‍പ്പിക്കുന്നത് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ നേരിട്ട് തടസ്സപ്പെടുത്തുന്നില്ലെങ്കിലും ഇത് കാല്‍സ്യം കഴിക്കുന്നത് കുറയ്ക്കാന്‍ ഇടയാക്കും. ഒപ്റ്റിമല്‍ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഇലക്കറികള്‍ ആവശ്യമെങ്കില്‍ സപ്ലിമെന്റുകള്‍, കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റ് സ്രോതസ്സുകള്‍ ഉള്‍പ്പെടുന്ന സമീകൃതാഹാരത്തിലൂടെയാണ് കാല്‍സ്യം ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.48, പൗണ്ട് – 105.72, യൂറോ – 89.45, സ്വിസ് ഫ്രാങ്ക് – 93.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 221.47, കുവൈത്ത് ദിനാര്‍ -272.21, ഒമാനി റിയാല്‍ – 216.86, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.03.