ബിജെപിയുടെ ഓപ്പറേഷൻ താമരയെ ഭയന്ന് ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഖനി ലൈസൻസ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് രണ്ട് ബസുകളിലായി എംഎൽഎമാരെ മാറ്റിയത്.എന്നാൽ ധാർമികത മുന്‍ നിര്‍ത്തി സർക്കാര്‍ പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് നേരിടണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ബിജെപി.
സി പി ഐ യുടെ എറണാകുളം ജില്ലാ സമ്മേളനത്തിലും പിണറായി വിജയനെതിരേ വിമർശനം. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുകയാണെന്നാണ് സിപിഐ ഉയർത്തിയ വിമർശനം. സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ സിൽവർ ലൈൻ വിഷയത്തിലടക്കം സർക്കാരിന് വീഴ്ചയുണ്ടായെന്നും വിലയിരുത്തി. സിപിഐ എമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.സിപിഐയുടെ കൈവശമുള്ള റവന്യൂ വകുപ്പിന് നേരെയും വിമർശനം ഉണ്ടായി.
ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയെച്ചൊല്ലി വിമർശനം .ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത്തവണ മുഖ്യാതിഥി . എന്നാൽ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നത് . സതേൺ സോണിന്റെ നടത്തിപ്പ്ഇചുമതല ത്തവണ കേരളത്തിനാണ് . യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്കും ക്ഷേണിച്ചിട്ടുണ്ട് എന്നാണ് സർക്കാർ വിശദീകരണം .
സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്ത ജീവനക്കാരിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ കെ എസ്സാർ ടി സി യുടെ ഉത്തരവ് . ഇങ്ങനെ ഡ്യൂട്ടി ബഹിഷ്കരിച്ച് നഷ്ടം വരുത്തിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്. ജൂൺ 26ന് സർവ്വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരിൽ നിന്നാണ് നഷ്ടം തിരികെ പിടിക്കുക.
സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.കോഴിക്കോട് മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന.
പാക്കിസ്ഥാനിലെ മഹാ പ്രളയത്തിൽ പാകിസ്ഥാനിൽ ആയിരത്തിലേറെ പേർ മരണപ്പെട്ടെന്ന് റിപ്പോർട്ട്. പ്രളയ സാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാൻ ലോകം പാക്കിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യർത്ഥിച്ചു.