പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും മറ്റു ചില ഭാരവാഹികളെയും നിലനിര്‍ത്തികൊണ്ട് കെപിസിസി പുന:സംഘടിപ്പിച്ചേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടായെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ ബൂത്ത് തലങ്ങളില്‍ വരെ നന്നായി അനുഭവുപ്പെട്ടുവെന്നാണ് എംപിമാരുടെ അനുഭവം. അതിനാല്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്നാണ് തീരുമാനം. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎമ്മില്‍ തിരുത്തല്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടെയാണ് വലിയ വിജയം നേടിയ കോണ്‍ഗ്രസിലും അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.
പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്
