uu laliith

ഇന്ത്യയുടെ നാൽപത്തിയൊൻപതാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു  സത്യവാചകം ചൊല്ലിക്കൊടുത്തു.നവബർ 8ന് അദ്ദേഹം വിരമിക്കും  സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി കേസുകളിൽ അഭിഭാഷകൻ ആയി അദ്ദേഹം ഹാജരായിരുന്നു. അതിൽ ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ആയി വന്നിരുന്നു.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. നാട്ടിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ  ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് പുലർച്ച ആക്രമണം ഉണ്ടായി.മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചു.തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു.

എ കെ ജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവർ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്ന് ബി ജെ പി   ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. ഇന്ന് പുലർച്ചെ സിപിഐ എം തിരുവനതപുരം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ബിജെപി എന്ന സിപിഐഎം ആരോപണതയും രാജേഷ് തള്ളിക്കളഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് എ ബി വി പി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അർജുൻ ആയങ്കി സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും പ്രതിയാകും . കരിപ്പൂർ പൊലീസ് കഴിഞ്ഞ മാസം  പിടികൂടിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ അസൂത്രകൻ അർജുൻ ആയങ്കിയെന്ന് സ്ഥിരീകരിച്ചു. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *