P7 yt cover

https://dailynewslive.in/ നീറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം 8ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരില്‍ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേന്ദ്ര സഹമന്ത്രിമാരായി ചുമതലയേറ്റു. കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കുമെന്നും ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യന്‍ ടൂറിസത്തെ മാറ്റിയെടുക്കുമെന്നും ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ കൃഷി ഭവനനിലെത്തിയാണ് ജോര്‍ജ് കുര്യന്‍ കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതല ഏറ്റെടുത്തത്.

https://dailynewslive.in/ സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്ല് പാസാക്കിയ രീതി മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ വിമര്‍ശിച്ചു. ബില്ലില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതരമായ ചട്ടലംഘനമെന്ന് മുസ്ലിം ലീഗും വിമര്‍ശിച്ചു. എന്നാല്‍ 2020 ല്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കേട്ട് പാസാക്കിയ ബില്ലാണെന്നും അപ്പോള്‍ എതിര്‍ത്തിരുന്നെങ്കില്‍ സര്‍ക്കാര്‍ ബില്‍ പാസാക്കില്ലായിരുന്നുവെന്നും മന്ത്രി എംബി രാജേഷ് മറുപടി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. എട്ട് വര്‍ഷം കൊണ്ട് 1000 ബാര്‍ അനുവദിച്ച സര്‍ക്കാര്‍ ഒരു പുതിയ പ്ലസ് വണ്‍ സീറ്റ് പോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധി ഇല്ലെന്ന് മന്ത്രി വി ശിവന്‍ കുട്ടി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി. എന്നാല്‍ അണ്‍ എയ്ഡഡ് സീറ്റുകളും, വിഎച്ച്എസ് സി, പോളി ടെക്നിക് സീറ്റുകളുമടക്കം ചേര്‍ത്താണ് സീറ്റ് ഉണ്ടെന്ന വാദം മന്ത്രി ഉയര്‍ത്തുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ആരോപിച്ചു.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം നിശ്ചിത തുക നല്‍കാന്‍ ഉദ്ദേശിക്കുന്ന ജീവാനന്ദം പദ്ധതി ഇന്‍ഷുറന്‍സ് പദ്ധതിയാണെന്നും ആന്വറ്റി മാതൃകയില്‍ നടത്തുന്ന പദ്ധതിയില്‍ ഇഷ്ടമുള്ളവര്‍ ചേര്‍ന്നാല്‍ മതിയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നത് പോലെയാണ് ഇവിടെ സംഭവിച്ചതെന്നും അതിന്റെ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂവെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്നാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നിലപാട്.

https://dailynewslive.in/ ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ലെന്നും എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കോഴിക്കോട് എയിംസും ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവന്‍. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നതെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റൊരിടത്തേക്കെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റൊരിടത്താണെങ്കില്‍ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരു എംപി പോലും ബിജെപിക്ക് മുസ്ലീം ജനവിഭാഗത്തില്‍ നിന്നില്ല. മുസ്ലീം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി അധികാരത്തിലേറിയത്. നുഴഞ്ഞു കയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍, കെട്ടുതാലിവരെ പിടിച്ചെടുക്കും തുടങ്ങിയ വേദനിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് മോദി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ജോസ് കെ മാണിക്കെതിരെ പാലാ നഗരസഭ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനു പുളിക്കകണ്ടം. ജോസ് കെ മാണി ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നും ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.

https://dailynewslive.in/ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നും തോല്‍വി വിശദമായി പരിശോധിക്കുമെന്നും സംഘടനാ തലത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് വോട്ടിന്റെ ബിജെപി അനുകൂല കുത്തൊഴുക്ക് കാണാതെ പോകരുതെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ കണ്ണൂര്‍ പാനൂരില്‍ പി കെ കുഞ്ഞനന്ദന്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കവെ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് സിപിഎം നേതാവ് പി. ജയരാജന്‍ വ്യക്തമാക്കി. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന പാഠം ഉള്‍ക്കൊള്ളണം, ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജന്‍ പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയ്ക്ക് പുറം ചൊറിയുന്നത് സിപിഎം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം തകരണമെന്ന് കോണ്‍ഗ്രസ് ഇന്നും ആഗ്രഹിക്കുന്നില്ല, നാളെയും ആഗ്രഹിക്കില്ല. എന്നാല്‍ കേരളത്തിലെ സിപിഎം ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന എല്‍ഡിഎഫ് പരസ്യം അറംപറ്റിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുണ്ട് പക്ഷെ ഇടതില്ല എന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഇന്ത്യ മുന്നണിയുടെ ജയം ഇന്ത്യയെ രക്ഷിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുണ്ടെങ്കിലേ എന്തെങ്കിലും ഉണ്ടാകൂവെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ വളരെ മോശമാണെന്നും അതിന്റെ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നില്‍ മകളെ അവര്‍ സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്ന് യുവതിയുടെ അച്ഛന്‍. മകള്‍ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്, മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. മകള്‍ അവരുടെ കസ്റ്റഡിയിലാണ്. ഒരു സമ്മര്‍ദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോള്‍ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകള്‍ തിരുത്തി പറഞ്ഞത് സമ്മര്‍ദ്ദം കാരണമല്ലാതെ പിന്നെ എന്താണെന്നും അച്ഛന്‍ പ്രതികരിച്ചു.

https://dailynewslive.in/ ബാര്‍ കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴ ആരോപണം ഉയര്‍ന്ന ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ബാര്‍ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മന്ത്രി എം ബി രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണന് നോട്ടീസ് അയച്ചത്.

https://dailynewslive.in/ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിളിച്ച് ക്ലാരിഫിക്കേഷന്‍ ചോദിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. വീട്ടില്‍ വന്നാല്‍ വിശദീകരണം നല്‍കാമെന്നും, ആദ്യം ശബ്ദ രേഖയില്‍ പറയുന്ന കാര്യം പരിശോധിക്കട്ടെയെന്നും അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഇന്ന് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായ പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ തിരുമേനിയിലെ തോട്ടില്‍ പനച്ചിക്കല്‍ സ്വദേശി ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രന്‍. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ ഇടുക്കി മാങ്കുളം അമ്പതാം മൈലില്‍ വയോധികനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു. മാങ്കുളം അമ്പതാം മൈല്‍ പാറേക്കുടി തങ്കച്ചന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

https://dailynewslive.in/ എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഒ മധു (48) ആണ് മരിച്ചത്. കുടുംബപ്രശ്ങ്ങളാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ പുതുച്ചേരിയില്‍ മാന്‍ ഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയതെന്നാണ് സൂചന.

https://dailynewslive.in/ കന്നഡ സൂപ്പര്‍ താരം ദര്‍ശനെ കൊലക്കേസില്‍ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

https://dailynewslive.in/ ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്ക് 13 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനോടകം എത്തിയെന്ന് കണക്ക്. ഗാസയില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്ന് 1000 പേര്‍, സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും.

https://dailynewslive.in/ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. കണ്ണൂരിലെ നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു.

https://dailynewslive.in/ യെമന്‍ തീരത്തോട് ചേര്‍ന്ന് ബോട്ട് തകര്‍ന്ന് 38ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കു കിഴക്കേ ആഫ്രിക്കയിലെ ഉപദ്വീപ് ആയ ഹോണ്‍ ഓഫ് ആഫ്രിക്കയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. 250ഓളം പേരുമായി എത്തിയ ബോട്ടാണ് ശക്തമായ കാറ്റില്‍ തകര്‍ന്നതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വിശദമാക്കുന്നത്. ബോട്ടിലുണ്ടായിരുന്ന നൂറോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

https://dailynewslive.in/ ഗാസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂര്‍ണ സൈനിക പിന്മാറ്റവും ഗാസയുടെ പുനര്‍നിര്‍മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ പ്രമേയത്തില്‍ സ്വാഗതം ചെയ്തു. അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യ മാത്രം വിട്ടുനിന്നു. മധ്യഗാസയിലും കിഴക്കന്‍ റഫയിലും ഇസ്രയേല്‍ സൈന്യം ബോംബിങ്ങും ഷെല്ലാക്രമണവും ശക്തമായി തുടരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെത്തുന്നത്.

https://dailynewslive.in/ ഓപ്പണ്‍ എഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചത്.

https://dailynewslive.in/ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കി ഇന്ത്യയിലെ നിക്ഷേപകര്‍. മെയ് മാസത്തിലെ നിക്ഷേപം റെക്കോഡ് നിരക്കിലെത്തി. മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മേയില്‍ 34,697 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഏപ്രിലിനെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് മെയ് മാസത്തില്‍ ഏകദേശം ഇരട്ടിയായതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 18,917.09 കോടി രൂപ മാത്രമായിരുന്നു. മെയ് മാസത്തിലെ നിക്ഷേപത്തില്‍ 83.41% ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ ഉണ്ടായത് ഏറ്റവും കൂടുതല്‍ നിക്ഷേപം സ്മോള്‍ക്യാപ് ഫണ്ടുകളിലേക്കാണ്. 2,724.67 കോടി രൂപയാണ് ഈ വിഭാഗത്തിലെ നിക്ഷേപം. ഏപ്രിലില്‍ ഇത് 2,208.70 കോടി രൂപയായിരുന്നു. മിഡ്ക്യാപ് സ്‌കീമുകളിലേക്ക് 2,605.70 കോടി രൂപയുടെ നിക്ഷേപം എത്തി. ഏപ്രിലില്‍ ഇത് 1,793.07 കോടി രൂപയായിരുന്നു. ഏപ്രിലില്‍ 357.56 കോടി രൂപയായിരുന്ന ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം മേയില്‍ 663.09 കോടി രൂപയായി ഉയര്‍ന്നു. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്. ഏപ്രിലില്‍ ഇഎല്‍എസ്എസ് വഴി 144.04 കോടി രൂപയുടെ നിക്ഷേപമെത്തിയപ്പോള്‍ മെയ് മാസത്തില്‍ ഇത് 249.80 കോടിയായി ഉയര്‍ന്നു.

https://dailynewslive.in/ മുകേഷ് അംബാനിയും റിലയന്‍സും യു.പി.ഐ പേയ്‌മെന്റ് രംഗത്തേക്കും കൂടി എത്തിയതോടെ ഈ രംഗത്ത് മല്‍സരം കടുക്കും. ജിയോ ഫിനാന്‍സ് ആപ്പ് വഴി ഓണ്‍ലൈന്‍ പേയ്‌മെന്റ് മേഖലയിലും ആധിപത്യം സ്ഥാപിക്കാമെന്ന കണക്കുകൂട്ടലിലാണ് റിലയന്‍സ്. ജിയോ ഫിനാന്‍സ് സര്‍വീസിന്റെ കീഴിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാതരത്തിലുമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ബാങ്കിംഗ് സംവിധാനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിയ സൂപ്പര്‍ ആപ്പാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. ഗൂഗിള്‍ പേയിലും ഫോണ്‍പേയിലും നല്‍കിയിരുന്ന എല്ലാ സേവനങ്ങളും ഈ ആപ്പിലും ഉണ്ട്. നിലവില്‍ ബെറ്റ വേര്‍ഷന്‍ പരീക്ഷണത്തിലാണ്. ചില തെരഞ്ഞടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിലവില്‍ ലഭ്യമാണെങ്കിലും സേവനം എല്ലാവര്‍ക്കും നല്‍കുന്നില്ല. തെരഞ്ഞെടുത്ത ഉപയോക്താക്കളുടെ ഫീഡ്ബാക്ക് കൂടി അറിഞ്ഞ ശേഷമായിരിക്കും എല്ലാവരിലേക്കും എത്തിക്കുക. ജിയോ പേയുടെ വരവ് തിരിച്ചടിയാകുക ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും ആകും. ഒട്ടുമിക്ക സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ നല്‍കാന്‍ സാധിക്കുന്ന ജിയോയുടെ വരവ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പേയ്ടിഎമ്മിന്റെ വീഴ്ച തുടക്കത്തില്‍ മുതലാക്കി കുതിക്കാമെന്ന് ജിയോ കണക്കുകൂട്ടുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയിലര്‍ പുറത്ത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്‌മാണ്ഡ ചിത്രമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസാണ് ട്രെയിലര്‍ പുറത്തുവിട്ടത്. 3 മിനുട്ടോളം നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിനൊപ്പം ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ പല ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള താരനിരയുടെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്റെ ലോഞ്ചിംഗില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കല്‍ക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി പുറത്തുവിട്ടിരുന്നു. വിഷ്ണുവിന്റെ ആധുനിക അവതാരമായ ഭൈരവ ആയാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. എഡി 2898ലെ സാങ്കല്‍പിക ലോകത്ത് നടക്കുന്ന കഥയും അവിടെ ഭൈരവ നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം പറയുന്നത്. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്.

https://dailynewslive.in/ കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്‍, സ്റ്റാന്‍ലിന്‍ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിഎന്‍എ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്. എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ഡിഎന്‍എ ജൂണ്‍ 14-ന് കേരളത്തിനകത്തും പുറത്തും പ്രദര്‍ശനത്തിനെത്തും. റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍, രവി വെങ്കിട്ടരാമന്‍, ശിവന്‍ ശ്രീനിവാസന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

https://dailynewslive.in/ മെയ് മാസത്തില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ നാലുശതമാനം വര്‍ധന. മെയ് മാസത്തില്‍ 3,47,492 വാഹനങ്ങള്‍ വിറ്റഴിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 55,763 ത്രീവീലര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 14.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇരുചക്രവാഹന വില്‍പ്പനയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 16,20,084 ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചത്. പത്തുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍ 14,71,550 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷം വാഹനവിപണിയില്‍ വലിയ വളര്‍ച്ചയാണ് ഓട്ടോ ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്. സാധാരണ ലഭിക്കുന്ന മണ്‍സൂണ്‍ മഴയേക്കാള്‍ കൂടുതല്‍ മഴ കിട്ടുമെന്ന പ്രവചനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരും. ഇത് വാഹന വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് ഓട്ടോ ഇന്‍ഡസ്ട്രി കണക്കുകൂട്ടുന്നത്. കൂടാതെ പുതിയ സര്‍ക്കാര്‍ വികസന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന പ്രത്യാശയും വിപണിക്ക് ഉണര്‍വ് പകരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

https://dailynewslive.in/ കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം. നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും സത്യത്തിന്റെ ഓജസ്സുറ്റ യൗവനം ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന സുദിനം പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി. ‘രാഷ്ട്രീയ കഥകള്‍’. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. എച്ച് & സി ബുക്സ്. വില 320 രൂപ.

https://dailynewslive.in/ വര്‍ഷങ്ങള്‍ കഴിയും തോറും മനുഷ്യരുടെ തലച്ചോറിന്റെ വലുപ്പം വര്‍ദ്ധിച്ചു വരികയാണെന്ന് യുസി ഡേവിസ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞര്‍. 1970കളില്‍ ജനിച്ചവരുടെ തലച്ചോറിന്റെ വലുപ്പം 1930കളില്‍ ജനിച്ചവരെ അപേക്ഷിച്ച് ശരാശരി 6.6 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വളരുന്ന തലച്ചോറിന്റെ വലുപ്പം പ്രായവുമായി ബന്ധപ്പെട്ട മറവിരോഗ സാധ്യത കുറച്ചേക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 15,000 പേരെ 75 വര്‍ഷക്കാലത്തേക്ക് പിന്തുടര്‍ന്ന ഫ്രേമിങ്ഹാം ഹാര്‍ട്ട് സ്റ്റഡിയുടെ ഡേറ്റയാണ് ഈ പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. തലച്ചോറിന്റെ വലുപ്പത്തിന് പുറമേ കോര്‍ട്ടിക്കല്‍ ഗ്രേ മാറ്റര്‍, സെറിബ്രല്‍ വൈറ്റ് മാറ്റര്‍, ഹിപ്പോക്യാംപല്‍ വോളിയം, കോര്‍ട്ടിക്കല്‍ സര്‍ഫസ് ഏരിയ, കോര്‍ട്ടിക്കല്‍ തിക്ക്‌നസ് എന്നിവയിലെ മാറ്റങ്ങളും ഗവേഷകര്‍ പരിശോധിച്ചു. 1970കളില്‍ ജനിച്ചവര്‍ക്ക് 1930കളില്‍ ജനിച്ചവരെ അപേക്ഷിച്ച് വൈറ്റ് മാറ്റര്‍ 7.7 ശതമാനവും കോര്‍ട്ടിക്കല്‍ ഗ്രേ മാറ്റര്‍ 2.2 ശതമാനവും ഹിപ്പോക്യാംപല്‍ വോളിയം 5.7 ശതമാനവും കോര്‍ട്ടിക്കല്‍ സര്‍ഫസ് ഏരിയ 14.9 ശതമാനവും അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ കോര്‍ട്ടിക്കല്‍ തിക്ക്‌നസ്സ് മാത്രം 20.9 ശതമാനം കുറഞ്ഞു. കൂടുതല്‍ നാഡീവ്യൂഹകോശങ്ങളും സിനാപ്റ്റിക് കണക്ഷനുകളും വലിയ തലച്ചോര്‍ ഉള്ളവരില്‍ ഉണ്ടാകുമെന്നും ഇത് ബ്രെയ്ന്‍ അട്രോഫി മൂലമുള്ള മേധാശക്തി ക്ഷയത്തില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ജാമാ ന്യൂറോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. നിലവില്‍ ലോകത്തെ 58 ദശലക്ഷം പേര്‍ക്ക് മറവിരോഗമുണ്ടെന്ന് കണക്കാക്കുന്നു. ഈ സംഖ്യ 2050 ഓട് കൂടി 152.8 ദശലക്ഷമായി വളരുമെന്നാണ് കരുതുന്നത്. മറവിരോഗം പലതരത്തിലുണ്ട്. ഓര്‍മ്മപ്രശ്‌നങ്ങള്‍, ഒരേ ചോദ്യം ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടേയിരിക്കല്‍, വാക്കുകള്‍ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ട്, അപരിചതമായ സാഹചര്യങ്ങളിലെ ആശയക്കുഴപ്പം, പണവും സംഖ്യകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, ഏതെങ്കിലും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ ഉള്ള ബുദ്ധിമുട്ട്, പെരുമാറ്റത്തിലും മൂഡിലും വ്യക്തിത്വത്തിലും വരുന്ന മാറ്റങ്ങള്‍, ഉറക്കകുറവ്, ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യല്‍ എന്നിവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.55, പൗണ്ട് – 106.31, യൂറോ – 89.92, സ്വിസ് ഫ്രാങ്ക് – 93.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.16, ബഹറിന്‍ ദിനാര്‍ – 221.69, കുവൈത്ത് ദിനാര്‍ -272.47, ഒമാനി റിയാല്‍ – 217.05, സൗദി റിയാല്‍ – 22.28, യു.എ.ഇ ദിര്‍ഹം – 22.75, ഖത്തര്‍ റിയാല്‍ – 22.97, കനേഡിയന്‍ ഡോളര്‍ – 60.70.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *