മഴ പല പേരുകളിലാണ് അറിയപ്പെടുന്നത്. കാലവർഷവും ഇടവപ്പാതിയും തുലാവർഷവും എല്ലാം കേരളത്തിലെ മഴക്കാലങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ഇപ്പോൾ കാലവർഷം കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു. കാലവർഷം പോലെ തന്നെ പ്രധാനപ്പെട്ട തുലാവർഷം എന്താണെന്ന് നമുക്ക് നോക്കാം….!!!
കേരളത്തിൽ കൊല്ലവർഷത്തിലെ തുലാമാസം മുതൽ ലഭിക്കുന്ന മഴയാണ് തുലാവർഷം. വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും.ചിലപ്പോൾ തുലാവർഷം ഡിസംബർ വരെ നീണ്ടുനിൽക്കും. ഇടിയും മിന്നലും ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് തുലാവർഷത്തിലാണ് എന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇന്നത്തെ കാലാവസ്ഥയനുസരിച്ച് വേനൽ മഴ പോലും ഇടിയും മിന്നലും നിറഞ്ഞതാണ്.
പശ്ചിമഘട്ടത്തിലെ പാലക്കാടുചുരം വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങളും മറികടന്നുമാണ് വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ പ്രവേശിച്ച് മഴ പെയ്യിക്കുന്നത്. കേരളത്തിൽ ആദ്യം എത്തുന്നത് കാലവർഷമാണ് . രണ്ടാം മഴക്കാലമാണ് തുലാവർഷം. ഈ കാലയളവിൽ തമിഴ്നാട്ടിൽ വാർഷിക വർഷപാതത്തിന്റെ 40% -ഉം, കേരളത്തിൽ 16%-ഉം മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് തെക്കൻ ഭാഗങ്ങളിലാണ് തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത്. വേനൽ മഴയും കാലവർഷവും ഇടവപ്പാതിയും എല്ലാം കേരളത്തിൽ ഇപ്പോൾ തകർത്തു തന്നെ മഴ ലഭിക്കുന്ന സമയങ്ങളാണ്. ഒരൊറ്റ മഴകൊണ്ടു തന്നെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രതീതിയാണ് ഇവിടെ.
കേരളത്തിന്റെ വടക്കോട്ടു നീങ്ങുന്തോറും മഴയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നു. സാധാരണ ഒഗസ്റ്റിൽ 301.7 മില്ലീമീറ്റർ മഴയും നവംബറിൽ 184.6 മില്ലീമീറ്റർ മഴയുമാണ് തുലാവർഷത്തിന്റെ ശരാശരി തോത്. നേര്യമംഗലത്തിനു വടക്കു മുതൽ പുനലൂരിനു തെക്കു വരെയുള്ള സ്ഥലങ്ങളിൽ 70 സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ മലപ്പുറത്തിനു കിഴക്കും മധ്യമേഖലയുടെ കിഴക്കും ഭാഗങ്ങളിൽ പൊതുവേ 60 സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുണ്ട്. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. തുലാവർഷത്തോടനുബന്ധിച്ച് ഇടിമിന്നൽ സാധാരണമാണ്.
മഴ കാണാൻ അതി സുന്ദരി തന്നെ. എങ്കിലും ചിലപ്പോൾ അതിന്റെ ഉഗ്രരൂപം കൈക്കൊള്ളാറുണ്ട് ഓരോ കാലത്തെ മഴയും. ഇഷ്ടത്തോടെയും സ്നേഹത്തോടെയും മാത്രം മഴയെ നോക്കി കണ്ടിരുന്ന നമ്മൾ ചിലപ്പോൾ മഴയുടെ പേടിപ്പിക്കുന്ന രൂപം കണ്ടു ഭയത്തോടെ മഴയെ നോക്കാറുണ്ട്. മലയാളം കലണ്ടറിലെ ഓരോ മാസങ്ങളുടെ പേര് ചേർത്താണ് കേരളത്തിൽ മഴക്കാലങ്ങൾ കൂടുതൽ അറിയപ്പെടുന്നത്. അതിൽ പ്രധാനിയാണ് തുലാവർഷവും.