ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന നിരഞ്ജ് മണിയന്‍പിള്ള രാജു മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് 2013ല്‍ ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിയിരിക്കുകയാണ് നിരഞ്ജ്. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഹൊറര്‍ ഫാന്റസി ചിത്രമായ ‘ഗു’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സ്ഥിരം ഹൊറര്‍ പടങ്ങളില്‍ നിന്നും തികച്ചും മാറി നില്‍ക്കുന്ന ചിത്രമാണ് ഗു. മ്യൂസിക്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്ങ്, കഥാപാത്രങ്ങള്‍ തുടങ്ങി മൊത്തത്തില്‍ എല്ലാ മേഖലയിലും ആ വ്യത്യാസം കാണാം. ചിത്രത്തില്‍ മിത്രന്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജ് അവതരിപ്പിച്ചിട്ടുള്ളത്. കഥ നടക്കുന്ന തറവാട്ടിലെ കുട്ടികള്‍ക്കെല്ലാം പ്രിയപ്പെട്ട ചെറിയച്ഛന്‍. ഇവിടെ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന ആളാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ മിത്രന്‍. ഓരോ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് കുട്ടികളെ പേടിപ്പിക്കലാണ് മിത്രന്റെ പ്രധാന വിനോദം. കുട്ടികള്‍ നന്നായി പേടിക്കുന്നുമുണ്ട്. എന്നാല്‍ സ്വയം പേടിയുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി കുട്ടിപ്പട്ടാളത്തിന്റെ നേതാവായി നടക്കുകയാണ് നിരഞ്ജിന്റെ മിത്രന്‍ എന്ന കഥാപാത്രം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *