പന്ത്രണ്ടായിരം രൂപയില്‍ത്താഴെ വിലയുമായി 50 എംപി പ്രൈമറി ക്യാമറയും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ച് ഐക്യു. ഐക്യു ഇസെഡ് 9 എക്സ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു 6.72 ഇഞ്ച് അള്‍ട്രാ ബ്രൈറ്റ് 120 ഹെര്‍ട്സ് അഡാപ്റ്റീവ് ഡിസ്പ്ലേയുള്ള ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്സെറ്റാണ് വരുന്നത്. സെഗ്മെന്റിലെ ആദ്യ ഐപി64 റേറ്റിങ്, വലിയ 6,000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 14 ഓഎസ് എന്നിവയാണ് കമ്പനി പ്രത്യേകതകളായി അവകാശപ്പെടുന്നത്. ഐക്യു സെഡ്9 എക്സിന്റെ അടിസ്ഥാന 4ജിബി + 128ജിബി മോഡലിന് 12,999 രൂപയും 6ജിബി/128ജിബി പതിപ്പിന് 14,499 രൂപയും 8ജിബി/128ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില. ഫോണിന് 50 എംപി പ്രൈമറി സെന്‍സറും 4 കെ റെക്കോര്‍ഡിങും (8 ജിബി റാം മോഡലില്‍ മാത്രം) 2 എംപി ഡെപ്ത് ലെന്‍സും ഉണ്ട്. മുന്‍വശത്ത് 8 എംപി സെല്‍ഫി ഷൂട്ടര്‍ ഉണ്ട്. ഐസിഐസിഐ, എസ്ബിഐ കാര്‍ഡുകള്‍ വഴി 1,000 രൂപ ബാങ്ക് കിഴിവും 6 ജിബി, 8 ജിബി റാം മോഡലുകളില്‍ 500 രൂപ ആമസോണ്‍ കൂപ്പണ്‍ കിഴിവും ഉണ്ട്. മെയ് 21 മുതല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ വഴിയും ഐക്യു വെബ്സൈറ്റ് വഴിയും ഫോണ്‍ വില്‍പ്പനയ്ക്കെത്തും.