ജിയോ എയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സ്ട്രീമിങ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീഡുള്ള ഡാറ്റയും നല്‍കുന്നതാണ് പുതിയ പ്ലാന്‍. 888 രൂപയാണ് പ്രതിമാസം നിരക്ക്. ജിയോ സിനിമ, നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്സ്റ്റാര്‍, സോണി ലിവ് തുടങ്ങി 15 ലധികം ഒടിടി പ്ലാറ്റ് ഫോമുകളില്‍ സൗജന്യ സബ്ക്രിപ്ഷന്‍ അടങ്ങുന്നതാണ് പ്ലാന്‍. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളെന്നാണ് പ്രഖ്യാപനമെങ്കിലും ഡേറ്റ ഉപയോഗത്തിന് പരിധിയുണ്ട്. ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 1000 ജിബിയും ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 3300 ജിബിയുമാണ് പരിധി. 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ളവര്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും 50 ദിവസത്തേക്ക് സൗജന്യ ആക്‌സസ് നല്‍കുന്ന ‘ ഐപിഎല്‍ ധനാ ധന്’ എന്നതിനായുള്ള 50 ദിവസത്തെ വൗച്ചറും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യം മെയ് 31 വരെ ലഭിക്കും. വേഗമേറിയ ഇന്റര്‍നെറ്റ് ആക്‌സസ് ആവശ്യമുള്ളവര്‍ക്ക്, പ്രതിമാസം 1,499 രൂപയ്ക്ക് 300എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒടടി സബ്‌സ്‌ക്രിപ്ഷനുകള്‍- നെറ്റ്ഫ്ലിക്സ്(ബേസിക്), പ്രൈം വിഡിയോ (ലൈറ്റ്), ജിയോ സിനിമ പ്രീമിയം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍, സോണി ലിവ്, സീ5, സണ്‍ നെക്സ്റ്റ്, ഹോയിചോ, ഡിസ്‌കവറി പ്ലസ്, ആള്‍ട്ട് ബാലാജി, ഇറോസ് നൗ, ലയണ്‍സ്ഗേറ്റ് പ്ലേ, ഷെമറൂ മീ, ഡോക്യുബേ, എപികോണ്‍, ഇടിവി വിന്‍(ജിയോ ടിവിയിലൂടെ).