ഒരേ സമയം ഒരു വിനോദവും ശാസ്ത്രവും കലയുമാണ് ചെസ്സ്. വിനോദം എന്ന നിലയ്ക്ക് ചെസ്സിനെ ആസ്വദിക്കുവാനും ശാസ്ത്രീയതത്ത്വങ്ങള്‍ അടിസ്ഥാനമാക്കി സര്‍ഗ്ഗാത്മകതയോടെ കരുനീക്കങ്ങള്‍ നടത്തുവാനും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഒരു ബൗദ്ധികവിനോദം എന്ന നിലയ്ക്ക് ഓര്‍മ്മശക്തി, ഏകാഗ്രത, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി, പൊടുന്നനെ തീരുമാനങ്ങളെടുക്കാനുള്ള കെല്‍പ്പ്, പാറ്റേണ്‍ തിരിച്ചറിയല്‍ മികവ് തുടങ്ങിയ മനോഗുണങ്ങളെ വളര്‍ത്തി യുവതലമുറയുടെ വ്യക്തിത്വവികാസത്തെ പരിപോഷിപ്പിക്കുവാന്‍ ഏറ്റവും ഉതകുന്ന ഗെയിമാണ് ചെസ്സ്. ആദ്യമായി ചെസ്സ് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെസ്സിന്റെ കരുനീക്കങ്ങള്‍ മാത്രം അറിയുകയും എന്നാല്‍ അതിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്കും ഉത്തമ വഴികാട്ടിയാണ് ലോക ചെസ്സ് ഫെഡറേഷന്‍ ട്രെയ്നറും ചെസ്സ് ഒളിമ്പ്യനുമായ പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍ രചിച്ച ഈ ഗ്രന്ഥം. ‘ചെസ്സ്: പഠിക്കാം കളിക്കാം ജയിക്കാം’. ചെസ്സ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 200 രൂപ.