ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്സ്ആപ്പിന്റെ അപ്‌ഡേറ്റ് പതിപ്പ് 2.24.10.18 ല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ പുതിയ ഫീച്ചറിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍ പച്ച സ്റ്റാറ്റസ് ബാറില്‍ ടാപ്പുചെയ്യുന്നതാണ് നിലവിലെ രീതി. പുതിയ കോള്‍ ബാര്‍ അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ മ്യൂട്ടുചെയ്യാനോ നേരിട്ട് കോള്‍ അവസാനിപ്പിക്കാനോ കഴിയും, കോള്‍ സ്‌ക്രീന്‍ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട. കോള്‍ ബാര്‍ മള്‍ട്ടി ടാസ്‌കിങ് ഫീച്ചറുകള്‍ മെച്ചപ്പെടുത്തുന്നു. ഔട്ട്‌ഗോയിംഗ് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണിത്. പുതിയ മിനിമൈസ് ബട്ടണ്‍ എത്തുന്നതോടെ കോള്‍ മെനുവിലേക്ക് തിരിച്ചെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നു. സ്‌ക്രീനിന് ഏറ്റവും മുകളിലായി ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും കോള്‍ ബാര്‍ ബട്ടണ്‍ ക്രമീകരിക്കുക.