സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മറ്റൊരു മുന്നറിയിപ്പ്.തെക്കൻ കേരളത്തിൽ 6 മണിക്കൂർ കടലാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു. വടക്കൻ കേരളത്തിൽ അടുത്ത 9 മണിക്കൂർ കൂടി കടലാക്രമണ സാധ്യതയുണ്ട്. കൂടാതെ രാത്രി എട്ട് മണിയോടെ കൂടുതൽ ശക്തമായ തിരകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan