മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒടുവില്‍ തങ്ങളുടെ ബൊലേറോ നിയോ എസ്യുവി മോഡല്‍ ലൈനപ്പ് പുതിയ ബൊലേറോ നിയോ പ്ലസ് 9-സീറ്റര്‍ പതിപ്പിനൊപ്പം വിപുലീകരിച്ചു. യഥാക്രമം 11.39 ലക്ഷം രൂപ ( എക്‌സ്-ഷോറൂം), 12.49 ലക്ഷം ( എക്‌സ്-ഷോറൂം) രൂപ വിലയുള്ള പി4, പി10 എന്നീ രണ്ട് ട്രിം ലെവലുകളിലാണ് പുതിയ മോഡല്‍ ലഭ്യമാക്കുന്നത്. ബൊലേറോ നിയോ 7-സീറ്റര്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന് ഏകദേശം 1.49 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വില കൂടുതലാണ്. ഡയമണ്ട് വൈറ്റ്, മജസ്റ്റിക് സില്‍വര്‍, നാപ്പോളി ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ എത്തുന്നത്. 118 ബിഎച്പി കരുത്തും 280 എന്‍എം ടോര്‍ക്കും നല്‍കുന്ന പുതിയ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന് കരുത്ത് പകരുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റ് എന്നിവ ഉള്‍പ്പെടും.