സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ്
പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകളാണ് ലഭിച്ചത്. അതോടൊപ്പം അപരൻമാരുടെ ഭീഷണിയാണ് മുന്നണി സ്ഥാനാർത്ഥികൾ നേരിടുന്നത്. കെ കെ ശൈലജയ്ക്ക് മൂന്നും ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. എളമരം കരിമീനും എം കെ. രാഘവനും മൂന്ന് അപരൻമാരാണ് ഉള്ളത്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നൽകിയ മറ്റൊരു അപരൻ. മാവേലിക്കരയിൽ കൊടിക്കുന്നിലിന് രണ്ട് അപരൻമാരുണ്ട്. വിളപ്പിൽശാല സ്വദേശിയായ ശശിയാണ് തിരുവനന്തപുരത്ത് ശശി തരൂരിന് അപരനായി പത്രിക നൽകിയത്.