4 49

ഇറ്റാലിയന്‍ ഇരുചക്ര വാഹന കമ്പനിയായ അപ്രീലിയ തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിളായ ആര്‍എസ് 660 ന്റെ പ്രത്യേക ട്രോഫിയോ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേസിംഗ് ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടിയാണ് കമ്പനി ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വേഗമേറിയ ലാപ് ടൈം നേടുന്നതിന് ഒരുപാട് ഭാഗങ്ങള്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഫാക്ടറി റേസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അപ്രീലിയ റേസിംഗ് ആണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ലിമിറ്റഡ് മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില 18 ലക്ഷം രൂപയാണ്. ഇതിന്റെ 28 യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കൂ. ബൈക്കിന്റെ എന്‍ജിനില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ, ഇതിന് 659 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്. പഴയ മോഡലിനെക്കാള്‍ കൂടുതല്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ ബൈക്കിന്റെ ഭാരവും കുറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *