ഒടുവില്‍ വി വരിക്കാര്‍ക്കും ഇ-സിം. റിലയന്‍സ് ജിയോക്കും എയര്‍ടെലിനും ശേഷം കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ചു വൊഡാഫോണ്‍ ഐഡിയ. തടസങ്ങളില്ലാത്തതും വേഗമേറിയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്. സ്മാര്‍ട് ഫോണുകളിലും സ്മാര്‍ട് വാച്ചുകളിലും വി ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. വി ഇ-സിം ലഭിക്കാന്‍ 199 ലേക്ക് ഇസിം<സ്പേസ്>റജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡി സഹിതം ഒരു എസ്.എം.എസ് അയക്കണം. സ്ഥിരീകരണ എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ ഇ-സിം മാറ്റാനുള്ള അഭ്യര്‍ത്ഥന സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താവ് ‘ഇസിംവൈ’ എന്നു മറുപടി നല്‍കേണ്ടതാണ്. കോളിലൂടെ സമ്മതം അഭ്യര്‍ഥിക്കുന്ന മറ്റൊരു എസ്എംഎസ് കൂടി ഉപഭോക്താവിന് ലഭിക്കുന്നതായിരിക്കും. കോളില്‍ സമ്മതം നല്കിയ ശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐ.ഡിയില്‍ ക്യുആര്‍ കോഡും വരും, അത് സെറ്റിങ്സ്>മൊബൈല്‍ ഡാറ്റ>ഡാറ്റ പ്ലാന്‍ എന്നതില്‍ പോയി സ്കാന്‍ ചെയ്യണം. ഉപകരണത്തില്‍ ഡിഫോള്‍ട് ലൈന്‍ (പ്രൈമെറി/സെക്കന്‍ഡറി) തിരഞ്ഞെടുത്ത് പൂര്‍ത്തിയായി എന്നതില്‍ ക്ലിക്കുചെയ്യുക. തുടര്‍ന്ന് ഇ-സിം 30 മിനിറ്റിനുള്ളില്‍ ആക്ടീവാകും. പുതിയ ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫ് സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിച്ച് ഇസിം ആക്ടീവാക്കാം. വി ഇ-സിം ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാണ്.