5 41

16000 വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാന്‍ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗണ്‍ ആര്‍, ബലേനോ എന്നീ മോഡലുകളാണ് പരിശോധിക്കുന്നത്. 2019 ജൂലൈ 30 മുതല്‍ 2019 നവംബര്‍ 01 വരെ നിര്‍മിച്ച 11851 ബലേനോയും 4190 വാഗണ്‍ആറുമാണ് ഈ പട്ടികയിലുള്ളത്. ഫ്യൂവല്‍ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്നമാണ് പരിശോധിക്കുന്നത്. ഈ പ്രശ്നം മൂലം ചിലപ്പോള്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആകാതിരിക്കാനിടയുണ്ട്. സൗജന്യമായി വാഹനം പരിശോധിച്ച് തകരാറ് പരിഹരിക്കുന്നതിന് കാറുടമകളെ മാരുതി നേരിട്ട് ബന്ധപ്പെടും. മേല്‍പറഞ്ഞ കാലയളവില്‍ നിര്‍മിക്കപ്പെട്ട വാഹനമാണോ എന്നറിയുന്നതിനായി വാഹനത്തിന്റെ ചേസിസ് നമ്പര്‍ മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സര്‍വീസ് ക്യാംപെയിന്‍ എന്ന ഭാഗത്തു നല്‍കിയാല്‍ മതിയാകും. അപ്പോള്‍ തന്നെ നിര്‍മിക്കപ്പെട്ട കാലയളവ് വ്യക്തമാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മാരുതിയുടെ വാഹനങ്ങളാണ് വാഗണ്‍ ആറും ബലേനോയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 16889 യൂണിറ്റ് വാഗണ്‍ ആര്‍ വിറ്റ സ്ഥാനത്ത് ഈ വര്‍ഷം 19412 യൂണിറ്റ് ആയി ഉയര്‍ന്നു. ബലേനോയും ഒട്ടും പുറകിലല്ല, 17517 യൂണിറ്റാണ് ഫെബ്രുവരിയില്‍ വാഹനത്തിന്റെ വില്‍പനകണക്ക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ മൂന്നാം സ്ഥാനത്താണ് ബലേനോ. ആ പട്ടികയില്‍ ആദ്യ സ്ഥാനം കയ്യാളുന്ന വാഹനമാണ് വാഗണ്‍ ആര്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *