2024 ഫെബ്രുവരിയില്‍ ഒരിക്കല്‍ കൂടി, മാരുതി സുസുക്കി വാഗണ്‍ആര്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവില്‍ മാരുതി വാഗണ്‍ആര്‍ മൊത്തം 19,412 യൂണിറ്റ് കാറുകള്‍ വിറ്റു. ഇക്കാലയളവില്‍ മാരുതി വാഗണ്‍ആറിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.94 ശതമാനം വളര്‍ച്ചയുണ്ടായി. മാരുതി വാഗണ്‍ആറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുന്‍നിര മോഡലില്‍ 5.54 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയാണ്. വാഗണ്‍ ആര്‍ സിഎന്‍ജി വേരിയന്റിന്റെ മൈലേജ് 34.05 കിമി ആണ്. 17,517 യൂണിറ്റ് കാര്‍ വിറ്റഴിച്ച് ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മാരുതി ബലേനോ രണ്ടാം സ്ഥാനത്താണ്. 13,165 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ച് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാരുതി സ്വിഫ്റ്റ്. ഈ പട്ടികയില്‍ 11,723 യൂണിറ്റുകള്‍ വിറ്റ് മാരുതി ആള്‍ട്ടോ നാലാം സ്ഥാനത്താണ്. 6,947 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ ടിയാഗോ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ടാറ്റ ടിയാഗോ 2023 ഫെബ്രുവരിയില്‍ മൊത്തം 7,457 യൂണിറ്റ് കാറുകള്‍ വിറ്റു. ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റും ഈ വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഹാച്ച്ബാക്ക് കാര്‍ വില്‍പ്പന പട്ടികയില്‍ 5,131 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായ് ഐ20 ആറാം സ്ഥാനത്താണ്. 4,947 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായ് ഐ10 നിയോസ് ഈ കാര്‍ വില്‍പ്പന പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 4,581 യൂണിറ്റ് കാര്‍ വിറ്റ ടൊയോട്ട ഗ്ലാന്‍സ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 4,568 യൂണിറ്റുകള്‍ വിറ്റഴിച്ച് ടാറ്റ ആള്‍ട്രോസ് ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. അതേസമയം 3,566 യൂണിറ്റ് കാര്‍ വിറ്റ മാരുതി സെലേറിയോ പത്താം സ്ഥാനത്താണ്.