ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും.നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാർ, അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്. ഇതിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും പറയുന്നത്. ഇരുവര്‍ക്കും വിഷയത്തിൽ ഒരേ സ്വരമാണെന്നും, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർവകലാശാല കലോത്സവത്തിലെ വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ ജോമറ്റ് മൈക്കിൾ.എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനം.മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു. അവർ തങ്ങളെയും മർദ്ദിച്ചിരുന്നു.എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ വ്യക്തമാക്കി.
കേരള സർവകലാശാല കലോൽസവത്തിലെ വിധികർത്താവിന്റെ ആത്മഹത്യയിൽ എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു. വിധികർത്താക്കൾ ചിലർ ചില കോളേജുകളുമായി ബന്ധപ്പെട്ടതായി മനസ്സിലായി, തുടർന്ന് ലഭിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കുക മാത്രമാണ് യൂണിവേഴ്സിറ്റി ഭാരവാഹികൾ ചെയ്തത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞിട്ടില്ല എന്നുംആർഷോ പറഞ്ഞു.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തിയ സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങൾ ഇഡി ഹൈക്കോടതിയ്ക്ക് കൈമാറി. അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്ക് സമൻസ് അയക്കാനുള്ള നടപടി പുരോഗമിക്കുന്നതായും ഇ.ഡി പറഞ്ഞു.
ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിൽ ഒരു ഗഡു തുക വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വിഷുവിന് മുൻപ് 3200 രൂപ കൂടി ലഭിക്കും. മാസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കാണ് പെൻഷൻ തുക ലഭിക്കുക.
ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം എന്ന ഇപി ജയരാജന്റെ പ്രസ്താവന വിവാദമാക്കരുത് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി .
സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് നിര്‍ദ്ദേശിച്ചു. ചൂട് കൂടിവരുന്ന അവസ്ഥ ആയതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം സഹകരണ മേഖലയില്‍ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു. ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സഹകരണവകുപ്പ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണന്ന് മന്ത്രി അറിയിച്ചു.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തി. മലയാളത്തില്‍ ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും, കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുകയും ചെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
2022ല്‍ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവവലിച്ചത്. അതേസമയം ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്.
കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാലയിൽ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി.പുറത്താക്കപ്പെട്ട വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് എംഎം ഹസ്സൻ. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതാണ്ഈ പ്രസ്താവന. ഒരു സംസ്ഥാനത്തിനും മാറിനിൽക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഉണ്ടിരുന്ന തമ്പ്രാന് ഉൾവിളി വന്നതു പോലെയാണ് പൗരത്വ ഭേദഗതിയെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജസ്ന തിരോധാനക്കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് ജസ്നയുടെ അച്ഛൻ ജെയിംസ് സിജെഎം കോടതിയിൽ ഹർജി നൽകി . കേസ് ഈ മാസം 27ന് കോടതി പരിഗണിക്കും.പത്തനംതിട്ടയിൽ നിന്നും ജസ്നെ കാണാതായി അഞ്ചു വർഷത്തിന് ശേഷമാണ് സിബിഐ റിപ്പോർട്ട് നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കോയമ്പത്തൂരിൽ നടത്താൻ അനുമതി. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പോലീസിന് നൽകിയത്. സുരക്ഷാക്രമീകരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നേരത്തെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സെഷൻസ് കോടതി തള്ളി. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേസില്‍ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി- ഐടി കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. കവിതയെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് അല്പം മുൻപാണ്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള മദ്യ വില്പന ലൈസൻസ് 2012 ൽ സ്വകാര്യമേഖലയ്ക്ക് കൈമാറിയത്തിൽ അഴിമതി നടന്നിരുന്നതും, കള്ളപ്പണം വെളിപ്പിച്ചെന്നും ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു.
സ്ഥാനാർഥികളെ തീരുമാനിച്ച് തമിഴ്നാട് സിപിഎം . മധുരയിൽ സിറ്റിങ് എംപി സു.വെങ്കിടെശൻ,ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനനന്ദനും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനുള്ളിൽ നടക്കും. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്.
സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷൻ അദീഷ് സി അഗർവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബാർ അസോസിയേഷനിൽ നിന്ന് രാജിവെച്ച് മുതിർന്ന മലയാളി അഭിഭാഷകൻ രഞ്ജി തോമസ്. ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് .
കോൺഗ്രസ് പാർട്ടിയാണ് താൻ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധി.പാർട്ടി പറഞ്ഞാൽ അമേഠിയിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി . തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.