ടൊയോട്ട ഇന്ത്യ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടി. 87,000 രൂപ വരെയാണ് വര്‍ധിപ്പിച്ചതെന്ന് വി3 കാര്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വില അപ്ഡേറ്റിന് ശേഷം, ഇന്നോവ ക്രിസ്റ്റയുടെ എക്സ്-ഷോറൂം വില ഇപ്പോള്‍ 19.99 ലക്ഷം രൂപയില്‍ തുടങ്ങി 26.3 ലക്ഷം രൂപ വരെ ഉയരുന്നു. 2024 മാര്‍ച്ചിലെ പുതിയ വിലകള്‍ മുമ്പത്തേക്കാള്‍ 3.57 ശതമാനം കൂടുതലാണ്. ജിഎക്സ് സീരീസ് വകഭേദങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാതൊരു മാറ്റവുമില്ലാതെ വില നിലനിര്‍ത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം വില 19,99,000 രൂപ മാത്രമാണ്. വിഎക്സ് സീരീസ് വേരിയന്റുകളുടെ (വിഎക്സ് 7എസ് മാനുവല്‍, വിഎക്സ് എഫ്എല്‍ടി 7എസ് മാനുവല്‍, വിഎക്സ് 8എസ് മാനുവല്‍, വിഎക്സ് എഫ്എല്‍ടി 8എസ് മാനുവല്‍) വില 85,000 രൂപ വര്‍ധിച്ചു. അതായത് അതിന്റെ വിലയില്‍ 3.57% വ്യത്യാസം ഉണ്ടായി. ഈ വേരിയന്റുകളുടെ പുതിയ വില യഥാക്രമം 24,64,000 രൂപയും 24,69,000 രൂപയുമാണ്. ടോപ്പ് എന്‍ഡ് വേരിയന്റായ ദത 7ട മാനുവലിന് 87,000 രൂപയുടെ വിലവര്‍ദ്ധനയുണ്ടായി. അതിന്റെ ഫലമായി 3.42% വില വര്‍ദ്ധനയുണ്ടായി, അതിന്റെ പുതിയ വില 26,30,000 രൂപയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.