പുതിയ എസ്യുവിയുമായി ടൊയോട്ട എത്തുന്നു. ഫോര്‍ച്യൂണറിന്റെ താഴെ വലുപ്പവും വിലയും വരുന്ന വാഹനത്തിന് സ്‌പോര്‍ട്ടി രൂപമായിരിക്കും. ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനം ഫോര്‍ച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യ തായ്ലന്‍ഡില്‍ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. ഐഎംവി 0 എന്ന പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ടൊയോട്ടയുടെ ഐതിഹാസിക മോഡല്‍ എഫ്‌ജെ ക്രൂസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഫ്‌ജെ എന്ന പേരിലായിരിക്കും വാഹനം എത്തുക. ഹൈലക്‌സ് ചാമ്പിന്റെയും ഉടന്‍ വിപണിയിലെത്തുന്ന ചെറു ഓഫ് റോഡര്‍ ലാന്‍ഡ് ഹൂപ്പറിന്റെയും രൂപഭംഗി പുതിയ വാഹനത്തിന് പ്രതീക്ഷിക്കാം. ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്‌സ് പുതിയ എസ്‌യുവിക്കുണ്ടാകും. 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളും 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ടാകും. ഇന്ത്യന്‍ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്‌യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാല്‍ മിനി ഫോര്‍ച്യൂണര്‍ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.