S8 yt cover

https://dailynewslive.in/ വനിതാദിന സമ്മാനമായി രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി 2025 വരെ തുടരാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

https://dailynewslive.in/ കടമെടുപ്പ് പരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു വ്യക്തമാക്കി. 15000 കോടി രൂപ കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിന്നു. എന്നാല്‍ അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റുമെന്നും, വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും, കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കുമെന്നാണ് സൂചന.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ദേവികുളം മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. എന്നാല്‍ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവില്‍ അത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

https://dailynewslive.in/ പത്മജ വേണുഗോപാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ സംസ്ഥാന ബിജെപിയില്‍ എതിര്‍പ്പെന്ന് സൂചന. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാര്‍ട്ടിയിലെടുത്തതിനാലാണ് പത്മജ ബിജെപിയില്‍ ചേര്‍ന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയ്ക്ക് അണികളുടെ പിന്‍ബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

https://dailynewslive.in/ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരുന്ന യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്തേക്കും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന ആക്ഷേപത്തിലൂന്നി തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാനാണ് സിപിഎം തീരുമാനം. എല്ലിന്‍ കഷണം കാണിച്ചാല്‍ ഓടുന്ന ജീവികള്‍ എന്നും ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി തന്നെ കോണ്‍ഗ്രസിനെ പരിഹസിച്ച് വിമര്‍ശനത്തിന് തുടക്കമിട്ടിരുന്നു.

https://dailynewslive.in/ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി ടി.എന്‍.പ്രതാപന്‍. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. തന്റെ ജീവന്‍ പാര്‍ട്ടിയാണെന്നും, തൃശ്ശൂരില്‍ ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*

class="selectable-text copyable-text nbipi2bn">തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്റെ വിഷയമല്ലെന്നും ബിജെപി വിജയിക്കുമെന്നും സുരേഷ് ഗോപി. ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

https://dailynewslive.in/ തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്നമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വിഎസ് സുനില്‍ കുമാര്‍. മുരളീധരനായാലും പ്രതാപനായാലും രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കി.

https://dailynewslive.in/ കെ.മുരളീധരന്റെ തൃശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജയുടെ രാഷ്ട്രീയവഞ്ചനയ്ക്കുള്ള മറുപടിയെന്ന് കെകെ രമ എം.എല്‍.എ. ബിജെപി ജയിക്കാതിരിക്കാന്‍ നല്ല മാറ്റമാണിതെന്നും. വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍ വലിയ പ്രശ്നമുണ്ടാകില്ലെന്നും രമ പറഞ്ഞു. അഞ്ചുവര്‍ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ.മുരളീധരനെന്നും പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റമെന്നും രമ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ പത്മജ വേണുഗോപാലിന് വിമാനത്താവളത്തിലും സംസ്ഥാന കാര്യാലയത്തിലും ഗംഭീര സ്വീകരണമൊരുക്കി ബിജെപി. കോണ്‍ഗ്രസിനകത്തെ അതൃപ്തി നേരത്തെ ഉള്ളതാണെന്നും നരേന്ദ്ര മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതല്‍ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും പത്മജ വ്യക്തമാക്കി.

https://dailynewslive.in/ ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറിച്ചൊരു ചര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും, സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടാണ് പത്മജ വന്നതെന്ന് കരുതുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

https://dailynewslive.in/ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നേ ആലപ്പുഴയിലെ മാരാരിക്കുളത്ത് കെസി വേണുഗോപാലിനായി പോസ്റ്ററുകള്‍. കെ സി നാടിനൊപ്പം നാട് കെസിക്കൊപ്പമെന്നാണ് പോസ്റ്റര്‍.

https://dailynewslive.in/ കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന വനിതാ ദിന പരിപാടിയില്‍ മുഖ്യാതിഥിയാകേണ്ടിയിരുന്ന പത്മജാ വേണുഗോപാല്‍ അപ്രതീക്ഷിതമായി ബിജെപിയില്‍ ചേര്‍ന്നതോടെ പത്മജയുടെ ചിത്രം വെച്ച പോസ്റ്ററുകള്‍ നീക്കി. തിരുവനന്തപുരം മാനവീയം വീഥിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നത്. പത്മജക്ക് പകരം മുഖ്യാതിഥിയായി എഴുത്തുകാരി റോസ്മേരിയെ പങ്കെടുപ്പിക്കുമെന്ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അറിയിച്ചു.

https://dailynewslive.in/ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നുമാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നല്‍കിയിട്ടുള്ളതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ. ആല്‍ക്കഹോളിന്റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളില്‍ നികുതി നിര്‍ണ്ണയിക്കണം എന്നാണ് ശുപാര്‍ശ. വീര്യം കുറഞ്ഞ മദ്യത്തിനും രണ്ടു തരം നികുതി വരുന്നതോടെ മദ്യത്തിന്് നാല് സ്ലാബുകളിലുള്ള നികുതിയാകും സംസ്ഥാനത്തുണ്ടാവുക.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതിയായ സിന്‍ജോ ജോണ്‍സന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധാര്‍ത്ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സിന്‍ജോ കൈവിരലുകള്‍ വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നുവെന്നും അതിനാല്‍ വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ആള്‍ക്കൂട്ട വിചാരണ പ്ലാന്‍ ചെയ്തത് സിന്‍ജോയാണെന്നും, ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥനാണെന്നും വ്യക്തമായിട്ടുണ്ട്.

https://dailynewslive.in/ കോട്ടയം കുറവിലങ്ങാട് കാളികാവില്‍ കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞ് 24 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം- മൂന്നാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാര്‍ ഡ്രൈവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കല്‍ കോളജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

https://dailynewslive.in/ മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ ദേശീയപാതയില്‍ നയമക്കടിന് സമീപത്ത് വച്ച് ആന്ധ്രാ പ്രദേശില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനം പുലര്‍ച്ചെയോടെയാണ് ആക്രമിക്കപ്പെട്ടു. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.

https://dailynewslive.in/ ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവര്‍ശാലയില്‍ സര്‍ക്കാര്‍ മൂല എന്ന സ്ഥലത്ത് വച്ച് മാദേവും, മസിനഗുഡിയില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കര്‍ഷകനായ നാഗരാജും കൊല്ലപ്പെടുകയായിരുന്നു.

https://dailynewslive.in/ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

https://dailynewslive.in/ ബെംഗളൂരു നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അടച്ചിടുകയാണ്. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ താലൂക്കുകളും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

https://dailynewslive.in/ ആന്ധ്രപ്രദേശില്‍ ടി.ഡി.പി-ബി.ജെ.പി. സഖ്യത്തിന് സാധ്യത. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യം സാധ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഗാസയില്‍ അമേരിക്ക താല്‍ക്കാലിക തുറമുഖം സ്ഥാപിക്കും. ഗാസയിലേക്ക് റോഡ് മാര്‍ഗമുള്ള സഹായ വിതരണം ഇസ്രായേല്‍ വൈകിപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അമേരിക്ക ഗാസയില്‍ താല്‍ക്കാലിക തുറമുഖം സ്ഥാപിക്കുന്നത്. ഗാസയില്‍ സഹായവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കപ്പല്‍ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഗാസയില്‍ ഇറങ്ങില്ല. ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://dailynewslive.in/ വടക്കന്‍ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായെത്തിയ സംഘം സ്‌കൂളില്‍നിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. സ്‌കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 376 ന് 3 എന്ന നിലയിലാണ്. 103 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും 110 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ച്വറികളാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 56 റണ്‍സെടുത്ത സര്‍ഫറാസ് ഖാനും 44 റണ്‍സെടുത്ത മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലുമാണ് നിലവില്‍ ക്രീസിലുള്ളത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പ് ഇന്നും തുടര്‍ന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന്‍ വില ഇന്ന് 120 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 48,200 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,025 രൂപയുമായി. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 10 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,000 രൂപയിലെത്തി. ആദ്യമായാണ് 18 കാരറ്റിന്റെ വില 5,000 രൂപ ഭേദിക്കുന്നത്. അതേസമയം, വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 79 രൂപ. 52,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 6,500 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വര്‍ണാഭരണവും കിട്ടൂ. വിലക്കുതിപ്പുമൂലം ഉപഭോക്താക്കള്‍ സ്വര്‍ണവിപണിയില്‍ നിന്ന് അകന്നുനില്‍ക്കുന്നുണ്ട്. വിവാഹ സീസണ്‍ അല്ലാത്തതും വില്‍പനയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,157 ഡോളറില്‍. ഇന്നുമാത്രം 9 ഡോളറിലധികം ഉയര്‍ന്നു.

https://dailynewslive.in/ ജനപ്രിയ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയില്‍ പുതിയൊരു ഫീച്ചര്‍ കൂടി. ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി നല്‍കുക മാത്രമല്ല; അത് വിവിധ ഭാഷകളില്‍ പറയാനും ഇനിമുതല്‍ ചാറ്റ് ജി.പി.ടിക്ക് കഴിയും. ഈ ഫീച്ചര്‍ നേരത്തെ തന്നെ ചാറ്റ് ജി.പി.ടി നിര്‍മാതാക്കളായ ഓപണ്‍ എ.ഐ പുറത്തുവിട്ടിരുന്നുവെങ്കിലും കഴിഞ്ഞദിവസം മുതലാണ് ലഭ്യമായിത്തുടങ്ങിയത്. 37 ഭാഷകളിലായി അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍ മറുപടി ലഭിക്കും. വെബ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.പുതിയ ഫീച്ചര്‍ വരുന്നതോടെ, ചാറ്റ് ജി.പി.ടിയുമായുള്ള സംഭാഷണം കൂടുതല്‍ എളുപ്പമാകും. ഉപയോക്താവിന്റെ ഭാഷ സ്വയം തിരിച്ചറിഞ്ഞ് അതേ ഭാഷയില്‍ തന്നെയായിരുന്നു ചാറ്റ് ജി.പി.ടിയുടെ മറുപടി. ചാറ്റ് ജി.പി.ടി 3.5 വേര്‍ഷനിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. ഇതിപ്പോള്‍ പേ വേര്‍ഷനാണ്. എന്നാല്‍, പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ അധിക പണം നല്‍കേണ്ടതില്ല.

https://dailynewslive.in/ മുതിര്‍ന്ന നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്നു എന്ന പ്രത്യേകതയുള്ളതാണ് ‘കുമ്മാട്ടിക്കളി’. സുരേഷ് ഗോപിയും ദുല്‍ഖറും ചിത്രത്തിന്റെ ട്രെയിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സംവിധാനം വിന്‍സെന്റെ സെല്‍വയാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍ കെ വിന്‍സെന്റ് സെല്‍വയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്സണ്‍ വിജയ്യാണ്. നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്. സംഘട്ടനം ഫീനിക്സ് പ്രഭുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയെത്തുന്ന ചിത്രത്തില്‍ മാധവ് സുരേഷ് മികച്ച പ്രകടനം നടത്തുന്നു എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

https://dailynewslive.in/ ഖത്തറില്‍ നടത്താനിരുന്ന മലയാള സിനിമാ താരങ്ങളുടെ താരനിശ റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നയന്‍ വണ്‍ ഇവെന്റ്‌സും ചേര്‍ന്ന് നടത്താനിരുന്ന പരിപാടിയാണിത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഹണി റോസ്, അപര്‍ണ ബാലമുരളി, നീത പിള്ള, കീര്‍ത്തി സുരേഷ് തുടങ്ങി മലയാള സിനിമാ താരങ്ങളിലെ വലിയൊരു വിഭാഗവും പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് ഇത്. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ നേരത്തെ എത്തിയിരുന്നു. ‘എമ്പുരാന്‍’ സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാലും പൃഥ്വിരാജും പരിപാടിക്ക് എത്തിയത്. മമ്മൂട്ടിയും 7ന് തന്നെ ഖത്തറില്‍ എത്തിയിരുന്നു. എന്നാല്‍ ഷോ നടക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പാണ് 6.30 പരിപാടി റദ്ദാക്കിയ വിവരം പുറത്തുവിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും നയന്‍ വണ്‍ ഇവന്റ്സ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്. ഇതു രണ്ടാം തവണയാണ് ഷോ മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ നവംബര്‍ 17ന് ആയിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയന്‍ സെവന്‍ ഫോര്‍ ആയിരുന്നു വേദി. എന്നാല്‍ പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് ഷോ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു മാര്‍ച്ച് 7ന് പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

https://dailynewslive.in/ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ 450 അപെക്‌സിന്റെ ഇന്ത്യന്‍ വിപണിയില്‍ വിതരണം ആരംഭിച്ചു. 450 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്‌കൂട്ടറാണ് 450 അപെക്‌സ്. ഏഥര്‍ എനര്‍ജിയുടെ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലാണ് 450 അപെക്‌സ്. 1.89 ലക്ഷം രൂപയാണ് ഇതിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 450 അപെക്സിലേക്കുള്ള മാറ്റങ്ങള്‍ പുതിയ നിറങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ചില പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകളും ഉണ്ട്. അപെക്‌സിന് പുതിയ നീല, ഓറഞ്ച് നിറങ്ങള്‍ ഉണ്ട്, പെര്‍ഫോമന്‍സ് സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിറമാണിത്. കൂടാതെ അര്‍ദ്ധസുതാര്യ പാനലുകളും വാഗ്ദാനം ചെയ്യുന്നു. തുടര്‍ന്ന് പ്രകടനത്തിലെ മാറ്റങ്ങളുണ്ട്. ഉയര്‍ന്ന വേഗത ഇപ്പോള്‍ 90 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ന്നു. പൂജ്യം മുതല്‍ 40 കിമി ആക്സിലറേഷന്‍ സമയം 3.3 സെക്കന്‍ഡില്‍ നിന്ന് 2.9 സെക്കന്‍ഡായി കുറഞ്ഞു. പ്രാരംഭ വേഗത 13 ശതമാനം മെച്ചപ്പെട്ടതായി ആതര്‍ പറയുന്നു. അതേസമയം 40-80 കിലോമീറ്റര്‍ വേഗതയില്‍ 30 ശതമാനം മെച്ചപ്പെട്ടു. പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറാണ് ഇലക്ട്രിക് സ്‌കൂട്ടറിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. റീജനറേറ്റീവ് ബ്രേക്കിംഗിനായി ഇത് 450 അപെക്സിലേക്ക് നെഗറ്റീവ് ത്രോട്ടില്‍ കൊണ്ടുവരുന്നു. കൂടുതല്‍ തടസ്സമില്ലാത്ത റീജനിനായി ത്രോട്ടില്‍ എതിര്‍ ദിശയില്‍ 15 ഡിഗ്രി വരെ ലഭിക്കാം.

https://dailynewslive.in/ അസുരന്മാരെ പരാജയപ്പെടുത്താന്‍ ത്രിമൂര്‍ത്തികള്‍ പലപ്പോഴും ദേവിമാരുടെ സഹായം തേടിയിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ നിര്‍മ്മിച്ചത് ഒരു സ്ത്രീയായിരുന്നു എന്ന കാര്യം അറിയാമോ? ഭാരത പുരാണഗ്രന്ഥങ്ങളിലെ സ്ത്രീസാന്നിധ്യം എണ്ണത്തില്‍ കുറവായിരിയ്ക്കാം. പക്ഷേ, അവരുടെ ശക്തിയും വൈചിത്ര്യവും വിളിച്ചറിയിക്കുന്ന കഥകള്‍ നിരവധിയാണ്. രാക്ഷസന്മാരെ കൊന്നും, എത്രയും ഘോരമായ യുദ്ധങ്ങള്‍ നടത്തി ഭക്തരെ സംരക്ഷിച്ചും അവര്‍ ലോകത്തെ തുണച്ചു. പാര്‍വ്വതി മുതല്‍ അശോകസുന്ദരിവരെ, ഭാമതി മുതല്‍ മണ്ഡോദരി വരെ, ഇത്തരത്തില്‍ ഭയരഹിതരും ആകര്‍ഷണീയരുമായി യുദ്ധപ്രഗല്‍ഭകളായ സ്ത്രീകളുടെ ചിത്രം വരച്ചുകാട്ടുന്നു ഈ പുസ്തകം. ദേവന്മാര്‍ക്കുവേണ്ടി യുദ്ധം നയിച്ച ഈ സ്ത്രീരത്നങ്ങള്‍ കുടുംബത്തിന്റെ നട്ടെല്ലും സ്വന്തം വിധിയുടെ രചയിതാക്കളുമായിരുന്നു. ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരിയായ സുധാമൂര്‍ത്തി നിങ്ങളെ നയിക്കുന്നത് മറവിയുടെ ആവരണത്തില്‍ മറഞ്ഞു നില്ക്കുന്ന, ശക്തരായ ഇത്തരം സ്ത്രീകഥാപാത്രങ്ങളിലേയ്ക്കാണ്. ജീവിതത്തില്‍ സ്ത്രീശക്തിയുടെ സ്വാധീനത്ത ഓര്‍മ്മപ്പെടുത്തുന്നതാണ് അത്. ‘കല്പവൃക്ഷം നല്‍കിയ സ്ത്രീ’ – പുരാണങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള അസാധാരണ കഥകള്‍. സുധ മൂര്‍ത്തി. കറന്റ് ബുക്സ് തൃശൂര്‍. വില 187 രൂപ.

https://dailynewslive.in/ ശരീരഭാരം കുറയ്ക്കാന്‍ പലരും പലതരം വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതില്‍ ഏതു പിന്തുടര്‍ന്നാലാകും ശരിയായ ഫലം കിട്ടുകയെന്ന സംശയം സ്വാഭാവികം. ഇപ്പോള്‍ അതിനുള്ള ഉത്തരവുമായി എത്തിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ഇതു സംബന്ധിച്ച പഠനം സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിസിക്കല്‍ ഫിറ്റ്‌നസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതിനായി ഗവേഷകര്‍ താരതമ്യം ചെയ്തത് രണ്ടു വ്യത്യസ്ത എയ്‌റോബിക് വ്യായാമങ്ങളാണ്- ഹൃദയത്തെ ഉയര്‍ന്ന തരത്തില്‍ സ്വാധീനിക്കുന്നതും ചെറുതായി സ്വാധീനിക്കുന്നതും. ഈ രണ്ടു വ്യായാമങ്ങളും ഏതെല്ലാം രീതിയില്‍ ഒരു വ്യക്തിയുടെ മസില്‍ സ്‌ട്രെങ്ത്, ഭാരം കുറയ്ക്കല്‍, കൊഴുപ്പ് കുറയ്ക്കല്‍, ഫിറ്റ്‌നസ് എന്നിവയെ ബാധിക്കുന്നതായി വിശകലനം ചെയ്തു. അമിതവണ്ണമുള്ള സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 32 പേരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. സമയം ദിവസം ഒരു മണിക്കൂര്‍. ഇതില്‍ 10 മിനിറ്റ് വാം അപ്, 40 മിനിറ്റ് വ്യായാമം, 10 മിനിറ്റ് വിശ്രമം ഇങ്ങനെയാണ്. രണ്ടു കാല്‍പ്പാദങ്ങളും ഒരേ സമയം മുകളിലേക്കു കൊണ്ടുവരുന്ന രീതിയിലുള്ള വ്യായാമങ്ങളാണ് ഇതില്‍ ചെയ്തത്. കിക്ക് ബോക്‌സിങ്, ജംപ് സ്‌ക്വാട്ട്‌സ്, ബര്‍പീസ്, കാര്‍ഡിയോ ഡാന്‍സ്, ബൂട്ട് ക്യാംപ് ക്ലാസസ് എന്നിവ ഇതില്‍പ്പെടുന്നു. ഈ വ്യായാമത്തിലൂടെ സ്ത്രീകള്‍ അവരുടെ ഹൃദയമിടിപ്പിന്റെ 85 ശതമാനവും കരസ്ഥമാക്കി. ഒരാഴ്ചയില്‍ നാലു ദിവസമുള്ള രണ്ടാമത്തെ വര്‍ക്കൗട്ടിന്റെ സമയവും ദിവസവും ഒരു മണിക്കൂര്‍ ആയിരുന്നു. ഇതില്‍ 5 മിനിറ്റ് വാം അപ്, 30 മിനിറ്റ് റൈമിക് എയ്‌റോബിക്, 20 മിനിറ്റ് റെസിസ്റ്റന്‍സ് എക്യുപ്‌മെന്റ് സ്‌ട്രെങ്ത് ട്രെയിനിങ്, 5 മിനിറ്റ് വിശ്രമം എന്നിങ്ങനെയായിരുന്നു. ബഞ്ച് പ്രസ്, ബൈസെപ് കേള്‍സ്, ട്രൈസെപ്‌സ് എക്സ്റ്റന്‍ഷന്‍ എന്നീ വ്യായാമങ്ങള്‍ ഇക്കൂട്ടത്തില്‍ ചെയ്തു. ഇതില്‍ സ്ത്രീകള്‍ അവരുടെ പരമാവധി ഹൃദയനിരക്കിന്റെ 65 ശതമാനം നേടി. 24 ആഴ്ചത്തെ വര്‍ക്കൗട്ടിനു ശേഷം പഠനഫലങ്ങള്‍ താരതമ്യം ചെയ്തു. ഗ്രൂപ്പ് ഒന്നിലുള്ളവരുടെ ഫാറ്റ് ഏഴു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി. ഭാരം 10 പൗണ്ടില്‍ നിന്ന് 6 പൗണ്ടായി. ഗ്രൂപ്പ് 2-ല്‍ ഭാരവും കൊഴുപ്പും കുറഞ്ഞു. ആദ്യത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഇവരുടെ മസിലുകള്‍ മെലിഞ്ഞിരുന്നു. രണ്ടു വര്‍ക്കൗട്ടുകള്‍ക്കും അതിന്റേതായ ഫലം ഉണ്ടാകുന്നുണ്ട്. നിങ്ങള്‍ എന്തിനു വേണ്ടിയാണോ വ്യായാമം ചെയ്യുന്നത് അതിനനുസരിച്ചുള്ളത് തിരഞ്ഞെടുക്കണമെന്നു മാത്രം. ഇല്ലെങ്കില്‍ ശരിയായ ഫലം കിട്ടില്ല- ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു.