ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകന്‍ പരശുറാം എന്നിവര്‍ ഒന്നിക്കുന്ന ‘ഫാമിലി സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന്‍ പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം സര്‍ക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. കെ.യു. മോഹനന്‍ ആണ് ഛായാഗ്രഹണം. എ.എസ്. പ്രകാശ് ആര്‍ട്. ദില്‍ രാജുവാണ് നിര്‍മാണം.